തിരുവനന്തപുരം: രാജ്യത്തെ ഒന്നടങ്കം നടുക്കിയ കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണം മത നിരപേക്ഷതക്ക് അപമാനമാണെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

പഹൽഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും. തീവ്രവാദി ആക്രമത്തിന് നേതൃത്വം കൊടുത്തത് രാജ്യത്തിന്റെ ശത്രുക്കളാണ്. കശ്മീരിൽ എല്ലാവരും ഒറ്റക്കെട്ടായി ആണ് ഭീകരവാദത്തിനെതിരെ പ്രതിഷേധിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മാത്രമാണ് ഇതിൽ നിന്ന് വിട്ട് നിൽക്കുന്നത്. അവരുമായി ആണ് കേരളത്തിൽ യുഡിഫ് സഖ്യം. ഭീകരക്രമണത്തിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ തുറന്നടിച്ചു.

അതിനിടെ, പാക്കിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്നുള്ള നിർദേശം പാക്കിസ്ഥാനിലേക്ക് വിവാഹം ചെയ്തയച്ച ഇന്ത്യൻ യുവതികൾക്ക് ദുരിതമാകുന്നു. 48 മണിക്കൂറിനകം ഇന്ത്യവിട്ട് പോകണമെന്നാണ് ഇന്ത്യൻ സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇതിൽ പലരുടെയും പക്കൽ ഇന്ത്യൻ പാസ്പോർട്ടാണ് ഉള്ളത്. 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്.

അതെങ്ങനെ സാധിക്കുമെന്നറിയില്ല. ജോധ്പൂരിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് അട്ടാരി. ഞങ്ങൾക്ക് ബസുകൾ ലഭിച്ചിരുന്നില്ല. ടിക്കറ്റിന്റെ പേരിൽ എന്റെ ഭർത്താവിന് ഒരു ലക്ഷം രൂപയുടെ നഷ്ടം നേരിടേണ്ടി വന്നു- പാകിസ്ഥാൻ യുവാവിനെ വിവാഹം ചെയ്ത യുവതി വേദനയോടെ പറഞ്ഞു.