- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാഫിര്‍ വിവാദത്തില്‍ ഇടതുപക്ഷത്തെ ആര്‍ക്കും പങ്കില്ല; സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല; റിബേഷ് പറയാത്തതിന് കാരണമുണ്ടാകും'
കോഴിക്കോട്: കാഫിര്‍ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഎം നേതാവ് കെ കെ ലതിക. നിയമപരമായി തെളിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വര്‍ഗീയ പ്രചരണം നടത്തി. വീടുകള്‍ കയറി വര്‍ഗീയ വിഭജനം നടത്തിയെന്നും കെ കെ ലതിക പറഞ്ഞു. ഇടതുപക്ഷത്തെ ഒരാള്‍ക്കും സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ പങ്കുണ്ടാകില്ല. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം റിബേഷ് പറയാത്തതിന് കാരണങ്ങള്‍ ഉണ്ടാകും. മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും പറഞ്ഞതിലപ്പുറമൊന്നും പറയാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഒരുതരത്തിലുള്ള വര്‍ഗീയ പ്രചാരണം ഉണ്ടാകരുതെന്ന് […]
കോഴിക്കോട്: കാഫിര്‍ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഎം നേതാവ് കെ കെ ലതിക. നിയമപരമായി തെളിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വര്‍ഗീയ പ്രചരണം നടത്തി. വീടുകള്‍ കയറി വര്‍ഗീയ വിഭജനം നടത്തിയെന്നും കെ കെ ലതിക പറഞ്ഞു. ഇടതുപക്ഷത്തെ ഒരാള്‍ക്കും സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ പങ്കുണ്ടാകില്ല. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം റിബേഷ് പറയാത്തതിന് കാരണങ്ങള്‍ ഉണ്ടാകും.
മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും പറഞ്ഞതിലപ്പുറമൊന്നും പറയാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഒരുതരത്തിലുള്ള വര്‍ഗീയ പ്രചാരണം ഉണ്ടാകരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെന്നും ലതിക മാധ്യമങ്ങളോട് പറഞ്ഞു.
എവിടെ നിന്നാണ് സ്‌ക്രീന്‍ഷോട്ട് ലഭിച്ചതെന്ന് റിബേഷ് പറയാത്തതിന് കാരണമുണ്ടാകും. റിബേഷിന് മാത്രമല്ല, ഇടതുപക്ഷത്തെ ഒരാള്‍ക്കും ഇതില്‍ പങ്കുണ്ടാവില്ല. ഈ തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം വിജയപരാജയങ്ങള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് വലിയ രൂപത്തിലുള്ള ഇടപെടലാണ് പാര്‍ട്ടി നടത്തുന്നത്. വര്‍ഗീയതയുടെ ഒരംശംപോലുമുണ്ടാകരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തിലും കെ കെ ലതിക പ്രതികരിച്ചു. നിയമപരമായി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സ്ത്രീപക്ഷ ഗവണ്മെന്റ് ആയതുകൊണ്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. എല്ലാ സംഭവങ്ങളിലും കേസ് എടുക്കാന്‍ പറ്റില്ല. വ്യക്തികള്‍ പരാതി കൊടുത്താല്‍ മാത്രമേ കേസ് എടുക്കുവെന്ന് കെ കെ ലതിക പ്രതികരിച്ചു.
വിവാദമായ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതിക ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. വിവാദങ്ങള്‍ ഉണ്ടായപ്പോഴും പിന്‍വലിക്കാതിരുന്ന പോസ്റ്റ് പിന്നീട് വിമര്‍ശനമുയര്‍ന്നതോടെയാണ് പിന്‍വലിച്ചത്. 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. റിബേഷിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വടകരയിലെ 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും 'കാഫിര്‍' വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
2024 ഏപ്രില്‍ 25ന് ഉച്ചക്ക് 2.13നാണ് റെഡ് എന്‍കൗണ്ടര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഏപ്രില്‍ 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലും സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. അമല്‍ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അതില്‍ അഡ്മിന്‍ മനീഷ് ആണ് സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന്‍ അബ്ബാസ് ആണ് പോരാളി ഷാജി പേജില്‍ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.