- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല; ഇന്ത്യന്‍ കോഫീ ഹൗസ് എനിക്ക് പ്രിയം'; ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ എടുത്ത ചിത്രം പങ്കുവച്ച് കുറിപ്പുമായി കവി കുരീപ്പുഴ ശ്രീകുമാര്‍; രൂക്ഷ വിമര്‍ശനം
യഥാര്‍ഥ വര്‍ഗ്ഗീയത ഇതാണ്, എന്തിനാണ് കുത്തിത്തിരിപ്പ്
തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ട് ഫെയ്‌സ് ബുക്കില്‍ കുറിപ്പു പങ്കുവച്ച കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ വ്യാപക വിമര്‍ശനം. 'ഗണപതിയുടെ ഫോട്ടോ ഇല്ലാത്ത ഭക്ഷണശാല. ഇന്ത്യന്‍ കോഫീ ഹൗസ്. എനിക്ക് ഏറെ പ്രിയം എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് കവി കുറിച്ചത്.
ഇതിന് പിന്നാലെയാണ് വ്യാപക വിമര്‍ശനം. ഇന്ത്യന്‍ കോഫി ഹൗസ് അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അത് പറഞ്ഞാല്‍ പോരെ, മറിച്ച് എന്തിന് ഹിന്ദുക്കളുടെ വിശ്വാസത്തെ പരിഹസിക്കുന്നു എന്നാണ് കമന്റുകള്‍. ഏകെജിയുടെ പടമുണ്ടല്ലോ തനിക്ക് അത് മതിയില്ലെ, യഥാര്‍ഥ വര്‍ഗ്ഗീയത ഇതാണ്, എന്തിനാണ് കുത്തിത്തിരിപ്പ് ഇങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
മാത്രമല്ല, ഇന്ത്യന്‍ കോഫി ഹൗസിന്റെ ചുവരില്‍ മാലയിട്ട് വച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലന്റെ ചിത്രവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദു വിശ്വാസികള്‍ അവരുടെ കടകളില്‍ ഗണപതിയെ പൂജിക്കുന്നതില്‍ കുരീപ്പുഴ ശ്രീകുമാറിന് എന്താണ് അസഹിഷ്ണുത എന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ചോദിക്കുന്നു.