- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കലങ്ങിയില്ലെന്ന് പറയാന്‍ ഈ മനുഷ്യന്‍ പൂരം കണ്ടിട്ടുണ്ടോ? തൃശൂര്‍ മുഖ്യമന്ത്രി ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തു': ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകുമെന്ന് കെ മുരളീധരന്‍
കലങ്ങിയില്ലെന്ന് പറയാന്‍ ഈ മനുഷ്യന്‍ പൂരം കണ്ടിട്ടുണ്ടോ?
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. തൃശൂര്‍ ലോക്‌സഭാ സീറ്റ് പിണറായി വിജയന്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്തുവെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകും.
തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീരന്‍ പറഞ്ഞു. ആകെ കറുത്ത പുകയും ഭൂമി കുലുങ്ങുന്ന ശബ്ദവുമാണ് ഉണ്ടായത്. ഒരു വര്‍ണവും ഉണ്ടായില്ല. ഒരു നാണവും ഇല്ലാതെ എന്നിട്ട് മുഖ്യമന്ത്രി പൂരം കലങ്ങിയില്ലെന്ന് പറയുകയാണ്. ഈ മനുഷ്യന്‍ (പിണറായി) പൂരം കണ്ടിട്ടുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു.
തൃശ്ശൂര്‍ പൂരം വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് പിണറായി എന്ത് കൊണ്ട് തയ്യാറാകുന്നില്ല? ബിജെപി ജയിച്ച ശേഷം കരുവന്നൂര്‍ ഇല്ല, പിണറായിയുടെ കേസ് ഇല്ല. ജയിപ്പിച്ച് വിട്ട ആള്‍ തന്നെ തന്തയ്ക്ക് വിളിച്ചു. എന്നിട്ടും മിണ്ടുന്നില്ല. സംഘികള്‍ക്ക് യോഗിയെക്കാള്‍ വിശ്വാസം പിണറായിയെ ആണ്. ന്യൂനപക്ഷ വോട്ട് വോട്ട് ലഭിക്കാഞ്ഞതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
മന്ത്രി രാജനെ പോലും വകവെയ്ക്കാതിരുന്ന കമ്മീഷണര്‍ അങ്കിത് അശോക്, സുരേഷ് ഗോപിയെ കണ്ടതോടെ സ്വഭാവം മാറ്റി. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് മായക്കാഴ്ച ആയതുകൊണ്ടാകും ഇപ്പോള്‍ കേസ് വന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. കേസ് ഇലക്ഷന്‍ സ്‌പെഷ്യല്‍ മാത്രമാണ്. പതിമൂന്ന് കഴിഞ്ഞാല്‍ കേസൊക്കെ തീരുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
സുരേഷ് ഗോപിയെ വിജയിപ്പിച്ചതുകൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും കെ മുരളീധരന്‍ ചോദിച്ചു. അതിന് ശേഷം കരുവന്നൂരുമില്ല, ഇ ഡിയുമില്ല. കേസൊക്കെ തേഞ്ഞു മാഞ്ഞു പോയെങ്കിലും പിണറായിക്ക് നല്ല ഡോസ് കിട്ടി.ജയിപ്പിച്ച് വിട്ട ആള്‍ തന്നെ തന്തയ്ക്ക് വിളിച്ചു. എന്നിട്ടും മിണ്ടുന്നില്ല. സംഘികള്‍ക്ക് യോഗിയെക്കാള്‍ വിശ്വാസം പിണറായിയെ ആണ്. ന്യൂനപക്ഷ വോട്ട് വോട്ട് ലഭിക്കാഞ്ഞതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.