- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിജെപിയില്‍ നടക്കുന്നത് കൂട്ട ആത്മഹത്യ; പാര്‍ട്ടിയുടെ വഴിപിഴച്ചപോക്കില്‍ പ്രവര്‍ത്തകര്‍ക്ക് ദുഃഖമുണ്ട്; തിരുവനന്തപുരത്ത് 20 സീറ്റ് പോലും നേടില്ല'; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ വിമര്‍ശനവുമായി കെ മുരളീധരന്‍
തിരുവനന്തപുരം: ബിജെപിയില്‍ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത് ഗൗരവമുള്ള വിഷയമാണ്. പരാതി പറയാന്‍ വയ്യാത്ത അവസ്ഥയാണ്. ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണ്. തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ല. സംസ്ഥാനത്ത് പരാതി പറയാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
പാര്‍ട്ടിയുടെ വഴിപിഴച്ചപോക്കില്‍ പ്രവര്‍ത്തകര്‍ക്ക് ദുഃഖമുണ്ട്. അവരുടെ നേതൃത്വത്തിന്റെ കഴിവു കേടാണിത്. മുമ്പ് എന്ത് പരാതി പറയാനും അവര്‍ക്ക് ആള്‍ക്കാരുണ്ടായിരുന്നു. ഇന്ന് അവരും നിശബ്ദരാണ്. ഇപ്പോള്‍ എല്ലാം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ആ വ്യക്തിയാണെങ്കില്‍ എന്താണ് കേരളമെന്ന് ഇപ്പോഴും പൂര്‍ണമായിട്ട് മനസിലാക്കുന്നില്ല. മലയാളിയായിട്ടാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കേരളത്തിന് പുറത്താണ്. അതുകൊണ്ട് കേരളത്തില്‍ എന്താണ് പാര്‍ട്ടിയെന്ന് പോലും അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി 20 സീറ്റുകള്‍ പോലും നേടില്ല' കെ മുരളീധരന്‍ പറഞ്ഞു.
മുട്ടടയിലെ വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നിയമപരമായി നീങ്ങും. മുട്ടടയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം. കോണ്‍ഗ്രസ് നിയമപരമായി നീങ്ങിത്തുടങ്ങി. പരേതര്‍ക്ക് വോട്ടുണ്ട്, ജീവിച്ചിരിക്കുന്നവര്‍ക്ക് വോട്ടില്ല. മരിച്ചവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍ പോലും സിപിഎം നിലം തൊടില്ല. മറ്റൊരു സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പഞ്ഞമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.




