- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് പങ്ക്? എസ്ഐടിക്ക് മൊഴി നല്‍കി രമേശ് ചെന്നിത്തല; വിവരങ്ങള്‍ നല്‍കിയ വ്യവസായിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ്
എസ്ഐടിക്ക് മൊഴി നല്‍കി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല മൊഴി നല്‍കി. മോഷണത്തിന് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് പങ്കുണ്ടെന്നതുള്‍പ്പെടെ തനിക്ക് ലഭിച്ച വിവരങ്ങളാണ് ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറിയത്.
രമേശ് ചെന്നിത്തല നേരത്തെ ഒരു കത്ത് മുഖേന എസ്.ഐ.ടി. മേധാവിക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൊഴിയെടുത്തത്. മോഷണത്തിന് രാജ്യാന്തര പുരാവസ്തു കടത്ത് സംഘവുമായി എങ്ങനെ ബന്ധമുണ്ടെന്ന കാര്യമാണ് പ്രധാനമായും ചെന്നിത്തല അന്വേഷണ സംഘത്തോട് വിശദീകരിച്ചത്.
തനിക്ക് ലഭിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇത് തനിക്ക് ലഭിച്ച വിവരങ്ങള്‍ മാത്രമാണെന്നും, തെളിവുകളല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലഭിച്ച വിവരങ്ങള്‍ അധികാരികളെ അറിയിക്കേണ്ടത് തന്റെ കടമയാണെന്നും മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ഇത് തന്റെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇനി അതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്തമാണ്. തനിക്ക് വിവരങ്ങള്‍ നല്‍കിയ വ്യവസായിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




