- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചവറയില്‍ ഷിബു ബേബി ജോണ്‍; ഇരവിപുരത്ത് വിഷ്ണു മോഹന്‍; കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍; ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രന്; ആര്‍എസ്പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍എസ്പി. കൊല്ലത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് എ.എ. അസീസ് ആണ് സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയത്. ചവറയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ വീണ്ടും മത്സരിക്കും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനും മത്സരിക്കും.
പാര്‍ട്ടിയുടെ യുവജനസംഘടനയായ ആര്‍വൈഎഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ഉല്ലാസ് കോവൂര്‍. ആര്‍വൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹന്‍. അതേസമയം പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചാല്‍ സിപിഎം പുറത്താക്കിയ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്നുചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആര്‍എസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു.


