- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം വിട്ടെത്തിയ ഐഷ പോറ്റി മുതല്‍ മുന്‍ എംപി രമ്യ ഹരിദാസ് വരെ; മാവേലിക്കരയില്‍ അഡ്വ. മുത്താര രാജുവും എലത്തൂരില്‍ വിദ്യ ബാലകൃഷ്ണനും മാനന്തവാടിയില്‍ ഉഷ വിജയനും; കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ ഇടംപിടിച്ചത് ഒന്‍പത് വനിതകള്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ അതില്‍ ഇടംപിടിച്ചത് ഒന്‍പത് വനിതകള്‍. സിപിഎം വിട്ടെത്തിയ ഐഷ പോറ്റി, മുന്‍ എംപി രമ്യ ഹരിദാസ്, സിറ്റിംഗ് എംഎല്‍എ ഉമ തോമസ് അഡ്വ. ബിന്ദു കൃഷ്ണ തുടങ്ങിയ പ്രമുഖര്‍ക്ക് ഒപ്പം ഉഷ വിജയനും വിദ്യ ബാലകൃഷ്ണനും കെ.എ. തുളസിയും ഷാനിമോള്‍ ഉസ്മാനും അഡ്വ. മുത്താര രാജുവുമാണ് ഇടംപിടിച്ചത്. വിവിധ ജില്ലകളിലെ നിര്‍ണായക മണ്ഡലങ്ങളിലാണ് ഇവര്‍ ജനവിധി തേടുന്നത്.
പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞ് സിപിഎം വിട്ടെത്തിയ ഐഷ പോറ്റി കൊട്ടാരക്കരയിലും ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസ് ചിറയിന്‍കീഴും ജനവിധി തേടും. വയനാട് ജില്ലയിലെ മാനന്തവാടി (ST) മണ്ഡലത്തില്‍ ഉഷ വിജയനും, കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തില്‍ വിദ്യ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (SC) മണ്ഡലത്തില്‍ കെ.എ. തുളസിയും, എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ ഉമ തോമസും ജനവിധി തേടുന്നു.
ആലപ്പുഴയിലെ അതിശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായ അരൂരില്‍ ഷാനിമോള്‍ ഉസ്മാനും, മാവേലിക്കര (SC) മണ്ഡലത്തില്‍ അഡ്വ. മുത്താര രാജുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. കൊല്ലം ജില്ലയില്‍ രണ്ട് പ്രമുഖ വനിതാ നേതാക്കളാണ് പട്ടികയിലുള്ളത്. പ്രതീക്ഷിച്ചത് പോലെ കൊട്ടാരക്കരയില്‍ അഡ്വ. പി. ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തില്‍ അഡ്വ. ബിന്ദു കൃഷ്ണയും മത്സരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് (SC) മണ്ഡലത്തിലാണ് മുന്‍ എം.പി കൂടിയായ രമ്യ ഹരിദാസ് പോരാട്ടത്തിനിറങ്ങുന്നത്. വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസ് പട്ടിക
കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), വി.ടി.ബല്‍റാം (തൃത്താല), ടി.എന്‍.പ്രതാപന്‍ (മണലൂര്‍), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), ബിന്ദു കൃഷ്ണ (കൊല്ലം), കെ.പ്രവീണ്‍ കുമാര്‍ (കൊയിലാണ്ടി), ഒ.ജെ.ജനീഷ് (കൊടുങ്ങല്ലൂര്‍), കെ.സി.സുബ്രഹ്‌മണ്യന്‍ (തരൂര്‍), കെ.പി.നൗഷാദ് അലി (പൊന്നാനി), സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), അയിഷ പോറ്റി (കൊട്ടാരക്കര), ഐ.സി. ബാലകൃഷ്ണന്‍ (ബത്തേരി), കെ.എം. അഭിജിത്ത് (നാദാപുരം), കെ. ജയന്ത് (കോഴിക്കോട് നോര്‍ത്ത്), സണ്ണി ജോസഫ് (പേരാവൂര്‍), സജീവ് ജോസഫ് (ഇരിക്കൂര്‍), ഐ.സി. ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), ടി. സിദ്ദിഖ് (കല്‍പറ്റ), എ.പി. അനില്‍കുമാര്‍ (വണ്ടൂര്‍), ആര്യാടന്‍ ഷൗക്കത്ത് (നിലമ്പൂര്‍), സനീഷ് കുമാര്‍ ജോസഫ് (ചാലക്കുടി), റോജി എം. ജോണ്‍ (അങ്കമാലി), അന്‍വര്‍ സാദത്ത് (ആലുവ)
വി.ഡി സതീശന്‍ (പറവൂര്‍), ടി.ജെ വിനോദ് (എറണാകുളം), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴല്‍നാടന്‍ (മൂവാറ്റുപുഴ), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), സി.ആര്‍. മഹേഷ് (കരുനാഗപ്പള്ളി), പി.സി വിഷ്ണുനാഥ് (കുണ്ടറ), എം. വിന്‍സന്റ് (കോവളം), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), ജ്യോതികുമാര്‍ ചാമക്കാല (പത്തനാപുരം), വിദ്യാ ബാലകൃഷ്ണന്‍ (എലത്തൂര്‍). രമേഷ് പിഷാരടി (പാലക്കാട്). രമ്യ ഹരിദാസ് (ചിറയിന്‍കീഴ്), അബ്ദുല്‍ റഷീദ് (ധര്‍മ്മടം), കെ.പി. സാജു (തലശ്ശേരി), ഉഷാ വിജയന്‍ (മാനന്തവാടി), വി.ടി. സൂരജ് (ബാലുശ്ശേരി),
വി.എസ്. ജോയ് (തവനൂര്‍), നൗഷാദ് അലി (പൊന്നാന്നി), കെ.എ. തുളസി (കോങ്ങാട്), എ.സുരേഷ് (മലമ്പുഴ), സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), ടി. തങ്കപ്പന്‍ (നെന്മാറ), കെ.എന്‍. ഫെബിന്‍ (ആലത്തൂര്‍), ഷാജി ജെ. കോടന്‍കണ്ടത്ത് (ഒല്ലൂര്‍), രാജന്‍ ജെ. പല്ലന്‍ (തൃശൂര്‍), സുനില്‍ ലാലൂര്‍ (നാട്ടിക), ടി.എം. നാസര്‍ (കയ്പമംഗലം), കെ.എം. ബാബു രാജ് (പുതുക്കാട്), കെ. ബിനിമോന്‍ (വൈക്കം), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), കെ.ആര്‍. രാജേന്ദ്രപ്രസാദ് (ചേര്‍ത്തല), മുത്താര രാജ് (മാവേലിക്കര), സൂരജ് രവി (ചാത്തന്നൂര്‍).


