- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'; കോടതി വിധി മാനിക്കാതിരിക്കാൻ കഴിയില്ല; ഞാൻ ചിരിച്ചാൽ നിങ്ങൾ 'ഭ, ഭാ, ഭാ' എന്ന് കൊടുക്കില്ലേയെന്നും എം.എൽ.എ. മുകേഷ്
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ പ്രതികരണവുമായി നടനും കൊല്ലം എം.എൽ.എ.യുമായ മുകേഷ്. "ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല" എന്നായിരുന്നു മുകേഷ് പറഞ്ഞത്. കോടതി വിധി പകർപ്പ് ലഭിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നും, വിധി മാനിക്കാതിരിക്കാൻ കഴിയില്ലെന്നും മുകേഷ് പ്രതികരിച്ചു.
വിധിക്ക് എതിരെ അപ്പീൽ പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തന്നെയാകും തീരുമാനം എടുക്കുക. സർക്കാരിന്റെ തീരുമാനത്തിനൊപ്പം താൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപിന്റെ സിനിമാ സംഘടനകളിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ 'അമ്മ' സംഘടനയിലെ ഒരു അംഗം മാത്രമാണ് എന്നും, ഇക്കാര്യത്തിൽ പ്രധാന ഭാരവാഹികൾ തീരുമാനമെടുക്കട്ടെ എന്നും മുകേഷ് പ്രതികരിച്ചു.
വിധിയിൽ എന്തു തോന്നുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഞാൻ ചിരിച്ചാൽ നിങ്ങൾ 'ഭ, ഭാ, ഭാ' എന്ന് കൊടുക്കില്ലേ?". പോലീസ് ഉദ്യോഗസ്ഥരിലെ ക്രിമിനലുകൾ നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന ദിലീപിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, "അതാണല്ലോ ഇപ്പോൾ കണ്ടുവരുന്നത്, നോക്കാം" എന്നായിരുന്നു മുകേഷിന്റെ മറുപടി. ഓരോ കോടതി വിധിയിലും ഓരോ വ്യക്തികൾക്കും അതിനനുസരിച്ചുള്ള സന്തോഷവും നിരാശയും ഉണ്ടാകും. ദിലീപ് നിരപരാധിയാണെങ്കിൽ ഒന്നും പറയാനില്ലെന്നും മുകേഷ് എം.എൽ.എ. പറഞ്ഞു.




