- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവ്യയ്ക്കെതിരേയുള്ള കേസ് സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ട; വിഷയം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്; നവീന്റെ മരണം അങ്ങേയറ്റം ദുഃഖകരം: പി ജയരാജന്‍
ദിവ്യയ്ക്കെതിരേയുള്ള കേസ് സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ട
കണ്ണൂര്‍: മുന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ മരണവും പി.പി. ദിവ്യക്കെതിരായ കേസും സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റേണ്ടെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. വിഷയം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നവീന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും ജയരാജന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് നവീന്റെ മരണത്തില്‍ ദുഃഖമില്ല. അവര്‍ക്ക് സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി വിഷയത്തെ മാറ്റണം. കച്ചവടതാത്പര്യമാണ് വിഷയത്തെ സജീവമാക്കിനിര്‍ത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം മാര്‍ക്സ്റ്റിസ്റ്റ് വിരുദ്ധരാഷ്ട്രീയം ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമമാണ്. നവീന്റെ മരണത്തില്‍ സി.പി.എം ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ കുടുംബം പാര്‍ട്ടി കുടുംബമാണ്. കളക്ടറെ സംബന്ധിച്ച് ഉന്നയിച്ച് പരാതിയിലും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്‍ പറഞ്ഞു. യാത്രയയപ്പ് ചടങ്ങിലേക്ക് പോയത് കലക്ടര്‍ ക്ഷണിച്ചിട്ടാണെന്ന് പി.പി. ദിവ്യ ജാമ്യഹരജിയില്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു കലക്ടര്‍.
കലക്ടര്‍ ക്ഷണിച്ചിട്ടാണോ പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതെന്ന ചോദ്യത്തിന്, പരിപാടി നടത്തുന്നത് കലക്ടറല്ലെന്നും സ്റ്റാഫ് കൗണ്‍സിലാണെന്നുമായിരുന്നു അരുണ്‍ കെ. വിജയന്റെ ഉത്തരം. പരിപാടിയുടെ സംഘാടകന്‍ താനല്ലെന്നും അതിനാല്‍ ആരെയും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവീന്‍ ബാബുവിന്റെ കുടുംബത്തിന് കത്തയച്ചത് കുറ്റസമ്മതമായിട്ടല്ലെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.