- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നാടിനെ സമര്‍പ്പിക്കുന്ന ചടങ്ങില്‍ പി.പി ദിവ്യയെ ക്ഷണിച്ചില്ല; പരോക്ഷ പരിഭവവുമായി പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നാടിനെ സമര്‍പ്പിക്കുന്ന ചടങ്ങില്‍ പി.പി ദിവ്യയെ ക്ഷണിച്ചില്ല
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരോക്ഷ പരിഭവവുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ചടങ്ങിന് എത്തില്ലെന്നും ആശംസകള്‍ നേരത്തെ അറിയിക്കുന്നുവെന്നുമാണ് ദിവ്യ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരാമര്‍ശിക്കാതെ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും പ്രത്യേക പ്രശംസ അറിയിച്ച് കൊണ്ടാണ് പി.പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്കാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയെ തഴഞ്ഞത്.. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം ഭൂരിഭാഗവും നടന്നത്.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിന്റെ ഫോട്ടോ പങ്കുവെച്ച് ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്'
ഈ അഭിമാന നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ സാധിക്കില്ലെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഘട്ടത്തില്‍ ഈ പദ്ധതിയുടെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ ഈ സന്ദര്‍ഭത്തില്‍ ഏറെ സന്തോഷം..ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കളുടെ പ്രത്യേക താല്പര്യ പ്രകാരമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിക് 70 കോടി രൂപ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിയായി അനുവദിക്കുന്നത്.. കെ. കെ ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിരവധിതവണ റിവ്യൂ മീറ്റിംഗ് നടത്താനും ആദ്യഘട്ടത്തിലെ എല്ലാ പ്രതിസന്ധികളും മറികടക്കാനും ടീച്ചറുടെ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്....കെട്ടിടം പൂര്‍ത്തീകരിക്കുന്നതിനു കണ്ണൂര്‍ മണ്ഡലം mla കടന്നപ്പള്ളി രാമചന്ദ്രന്‍ അവര്‍കളുടെ ഇടപെടല്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 800 പേര്‍ op യില്‍ വന്നിടത്തു ഇന്ന് ദിവസേന 3500 പേര്‍ ചികിത്സക്കായി എത്തി ചേരുന്നു....കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും കരുതലില്‍ മികച്ച ചികിത്സ സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സജ്ജമാണ്... സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സാ ചിലവില്‍ നിന്നും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാണ് ജില്ലാ ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ചികിത്സ... കൂടുതല്‍പ്പേര്‍ക് മികച്ച ചികിത്സ ലഭിക്കാന്‍ സാധ്യമാവട്ടെ...ഇന്ന് രാവിലെ ആദ്യത്തെ കാള്‍ ബഹു.രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെതായിരുന്നു... നമ്മുടെ സ്വപ്ന പദ്ധതി യഥാര്‍ത്ഥ്യ മാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ മറക്കാതെ ഓര്‍ത്തു വിളിച്ചതിനു പ്രത്യേകം നന്ദി സര്‍...