- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചടയന് ഗോവിന്ദന്റെ മകന്‍ സുഭാഷ് ഇപ്പോള്‍ ഹോട്ടലില്‍ ചായ അടിക്കുകയല്ല; ഇടതു സൈബര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് പാതി മാത്രം സത്യം; സുഭാഷ് ഇപ്പോള്‍ എവിടെ?
നേതാക്കളെ കരിവാരി തേക്കാന്‍ ചിത്രം ഉപയോഗിക്കരുത്
തിരുവനന്തപുരം: ലളിതജീവിതം നയിക്കുകയും ഉയര്‍ന്ന രാഷ്ട്രീയമൂല്യബോധം പുലര്‍ത്തുകയും ചെയ്തിരുന്ന ചടയന്‍ ഗോവിന്ദനെ പോലെയുള്ള മുന്‍കാല സിപിഎം നേതാക്കളെ ഉദാഹരിച്ച് കൊണ്ട് സമകാലിക നേതാക്കളെ ഉന്നം വച്ച് വിമര്‍ശനം തൊടുക്കുകയാണ് ചില ഇടതുസൈബര്‍ ഗ്രൂപ്പുകള്‍. പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജില്‍ ചടയന്‍ ഗോവിന്ദന്റെ 26 മത് ചരമവാര്‍ഷിക ദിനത്തില്‍ വന്ന കുറിപ്പാണ് ചര്‍ച്ചാ വിഷയമായത്.
സിപി എം സംസ്ഥാന സെക്രട്ടറിയും അഴിക്കോട് എം എല്‍ എ യുമായിരുന്ന ചടയന്‍ ഗോവിന്ദന്റെ മകന്‍ സുഭാഷ് കമ്പില്‍ ടൗണില്‍ ചായക്കട നടത്തുകയാണെന്ന് പറഞ്ഞായിരുന്നു കുറിപ്പ്. സുഭാഷിന് ദേശാഭിമാനിയില്‍ ജോലി കിട്ടിയിരുന്നെന്നും എന്നാല്‍, ഇതിനെതിരെ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയെന്നും ഇത് മനസ്സിലാക്കിയ ചടയന്‍ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാന്‍ അവശ്യപ്പെടുകയായിരുന്നെന്നും കുറിപ്പില്‍ പറയുന്നു. അന്ന് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം കുത്തി പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാര്‍ട്ടി സ്ഥാപനത്തില്‍ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസമാണെന്നും പോ്‌സ്റ്റിലുണ്ട്.
എന്തുകൊണ്ടാണ് ചടയന്റെ മകനെ ഒരു multinational company യുടെ തലപ്പത്തോ പാര്‍ട്ടി സ്ഥാപനങ്ങളിലോ പ്രതിഷ്ടിക്കാന്‍ ചടയന് കഴിയാതെ പോയത്. അത് ചടയന്റെ ദൗര്‍ബല്യമായിരുന്നില്ല, ചടയന്റെ രാഷ്ട്രീയ മൂല്യബോധമായിരുന്നു അതിന് തടസമായതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത പാതി മാത്രമാണ് സത്യമെന്ന് ചടയന്‍ ഗോവിന്ദന്റെ മകന്‍ സുഭാഷ് പ്രതികരിച്ചു.
ദേശാഭിമാനിയില്‍ മകന്‍ സുഭാഷിന് ജോലി നല്‍കിയതില്‍ ചടയന് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നു. ഇതോടെ ആറുമാസത്തിനുശേഷം സുഭാഷ് ദേശാഭിമാനിയിലെ ജോലി വിട്ടു. പിന്നീട് ഏറെക്കാലം ഗള്‍ഫില്‍ പ്രവാസി ജീവിതം നയിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ചെന്നൈയില്‍ ട്രാവല്‍ ഏജന്‍സിയില്‍ ആയിരുന്നു ജോലി. കോവിഡ് കാലത്ത് ട്രാവല്‍ ഏജന്‍സി പൂട്ടിയതോടെയാണ് നാട്ടിലെത്തിയത്.
സുഹൃത്ത് സന്തോഷുമായി ചേര്‍ന്ന് ടൗണില്‍ ഹോട്ടല്‍ ആരംഭിച്ചു. ഈ സമയത്ത് ആരോ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നത്. കോവിഡ് കാലം കഴിഞ്ഞതോടെ ഹോട്ടല്‍ ബിസിനസ് അവസാനിപ്പിച്ച് സുഭാഷ് ചെന്നൈയിലേക്ക് മടങ്ങി. നിലവില്‍ ചെന്നൈ അമ്പത്തൂരിലെ സൈബര്‍ പാര്‍ക്കിലുള്ള ഫുഡ് കോര്‍ട്ടില്‍ സൂപ്പര്‍വൈസറാണ്. പഴയ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചില നിക്ഷിപ്ത താല്പര്യക്കാര്‍ ആണെന്ന് സുഭാഷ് പറയുന്നു. താന്‍ ഇപ്പോഴും അടിയുറച്ച സിപിഎം പ്രവര്‍ത്തകനാണ്. ഏതെങ്കിലും നേതാക്കളെ കരിവാരിത്തേക്കാന്‍ തന്റെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുഭാഷ് ടെലിവിഷന്‍ ചാനലിനോട് പ്രതികരിച്ചു.
പോരാളി ഷാജിയുടെ കുറിപ്പ് ഇങ്ങനെ:
ഇത് സുഭാഷ് ചടയന്‍....
സി.പി ഐ എം സംസ്ഥാന സെക്രട്ടറിയും അഴിക്കോാട് എം.എല്‍ എ യുമായിരുന്ന ചടയന്‍ ഗോവിന്ദന്റെ ഇളയ മകന്‍ കമ്പില്‍ ടൗണില്‍ ' ഗായത്രി 'ഹോട്ടല്‍' നടത്തുകയാണ്.
ദേശാഭിമാനി കണ്ണൂര്‍ എഡിഷന്‍ തുടങ്ങിയ നാളുകളില്‍ ബിരുദധാരിയായ സുഭാഷിന് ദേശാഭിമാനിയില്‍ ജോലി കിട്ടി. എന്നാല്‍ പെട്ടുന്നനേയായിരുന്നു കാര്യങ്ങള്‍ അടിമറിഞ്ഞത്. നേതാവിന്റെ മകന് ജോലി നല്കിയതില്‍ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടി.
അണിയറയിലെ പ്രതിഷേധം മനസിലാക്കിയ ചടയന്‍ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാന്‍ അവശ്യപ്പെടുകയായിരുന്നു. അന്ന് പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം കുത്തി പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാര്‍ട്ടി സ്ഥാപനത്തില്‍ കഴകക്കാരാണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.
പിന്നീട് സുഭാഷ് നീണ്ടയാത്രയിലായിരുന്നു. ജോലി തേടിയുള്ള യാത്ര, ഒടുവിലാണ് കമ്പില്‍ ടൗണില്‍ സുഹൃത്തുമായി ചേര്‍ന്ന് ഹോട്ടല്‍ തുടങ്ങിയത്. ഇടതു വലതു നേതാക്കളില്‍ വലിയൊരു വിഭാഗം ഇന്ന് ഉത്കണ്ഠാകുലരാണ് മക്കളുടെ ഭാവിയോര്‍ത്ത്. മക്കളെ എങ്ങനെയെങ്കിലും ഉന്നതങ്ങളില്‍ എത്തിക്കണം.
ചടയനെ പോലെ ഇങ്ങനെയും ഒരു കമ്മ്യൂണിസ്‌റുകാരനുണ്ടായിരുന്നു. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി നിര്‍മ്മിച്ചു കൊടുത്ത വീട്ടിലായിരുന്നു ജീവിതാന്ത്യം വരെ ചടയന്‍ താമസിച്ചത്. രാഷ്ട്രീയ - ചരിത്ര വിദ്യാര്‍ത്ഥികള്‍ ചടയന്റെ രാഷ്ട്രീയ കാലഘട്ടത്തെ സി പി ഐ എം ന്റെ ചരിത്രത്തിലെ വഴിത്തിരിവായിട്ടാണ് അടയാളപ്പെടുത്തുക. വൈദേശീയ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ കടന്നു വരവിനെ പ്രതിരോധിച്ചു എന്നതാണ് ചരിത്രത്തില്‍ ചടയന്റെ സ്ഥാനം. ചടയന്റെ കാലത്തിന് ശേഷമാണ് വന്‍തോതിലുള്ള വൈദേശീക മൂലധനം സമസ്ത മേഖലകളിലേക്കും കടന്നു കയറിയത്.
എന്തുകൊണ്ടാണ് ചടയന്റെ മകനെ ഒരു multinational company യുടെ തലപ്പത്തോ പാര്‍ട്ടി സ്ഥാപനങ്ങളിലോ പ്രതിഷ്ടിക്കാന്‍ ചടയന് കഴിയാതെ പോയത്. അത് ചടയന്റെ ദൗര്‍ബല്യമായിരുന്നില്ല, ചടയന്റെ രാഷ്ട്രീയ മൂല്യബോധമായിരുന്നു അതിന് തടസമായത്. പാലോളി സഖാവിനേയും ഇക്കാര്യത്തില്‍ മറക്കാനാകില്ല (കടപ്പാട്)