- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കുമെന്ന് എഴുതിയപ്പോള്‍ നിന്റെ തന്തയല്ല എന്റേതെന്ന് പറഞ്ഞ് പ്രതികരിച്ചു; മറുനാടന്‍ പറഞ്ഞപോലെ തന്നെ പുതിയ നീക്കങ്ങള്‍: സ്വന്തം തന്തയെ തെരയുന്ന അന്‍വര്‍ ട്രോളി സോഷ്യല്‍ മീഡിയ
യെല്ലോ യൂട്യൂബറേ.. രാജിവയ്ക്കാനും സര്‍ക്കാരിനെ കുഴപ്പത്തിലാക്കാനും ലീഗില്‍ പോകാനുമൊക്കെ... തന്റെ തന്ത അല്ല.. എന്റെ തന്ത
തിരുവനന്തപുരം: പിവി അന്‍വര്‍ സിപിഎം വിടുമെന്ന് ആദ്യം പറഞ്ഞത് മറുനാടന്‍ മലയാളിയാണ്. ഇതിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് അന്‍വര്‍ നടത്തിയത്. ഫെയ്‌സ് ബുക്കില്‍ അന്‍വര്‍ ഇട്ട കുറിപ്പ് അന്‍വറിന് തന്നെ തിരിഞ്ഞു കുത്തുന്നു. യെല്ലോ യൂട്യൂബറേ.. രാജിവയ്ക്കാനും സര്‍ക്കാരിനെ കുഴപ്പത്തിലാക്കാനും ലീഗില്‍ പോകാനുമൊക്കെ... തന്റെ തന്ത അല്ല.. എന്റെ തന്ത''-എന്നായിരുന്നു അന്‍വറിന്റെ പരിഹാസം. ഒടുവില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ സര്‍വ്വത്ര കുഴപ്പത്തിലാക്കി ആ മകന്‍ പാര്‍ട്ടി മാറി. ഇതോടെ ആ തന്ത പരിഹാസം സോഷ്യല്‍ മീഡിയയ്ക്ക് ട്രോളാക്കി മാറുകയും ചെയ്തു. എന്തുവന്നാലും സിപിഎമ്മില്‍ തുടരുമെന്ന് പ്രഖ്യാപിച്ചാണ് അന്ന് മറുനാടനെ അന്‍വര്‍ പരിഹസിച്ചത്. അതു കഴിഞ്ഞ് മൂന്നാഴ്ചയായപ്പോള്‍ തന്നെ അന്‍വറിന് സിപിഎം മതിയായി.
മോഹന്‍ലാലിന്റെ ചിത്രവുമായാണ് അന്‍വര്‍ മറുനാടനെ സെപ്റ്റംബര്‍ ഒന്നിന് പരിഹസിച്ചത്. എടോ യെല്ലോ യൂട്യൂബറേ.. ഈ പാര്‍ട്ടിക്ക് വേണ്ടി 600-ല്‍ പരം സഖാക്കള്‍ ജീവന്‍ കൊടുത്തിട്ടുണ്ട്.അതില്‍ ഒരാള്‍ പോലും സ്വന്തം വീട്ടിലെ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയത്.ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും,നീയൊക്കെ തകര്‍ക്കാന്‍ നടക്കുന്ന ഈ നാടിന്റെ മതേതര സ്വഭാവം കാത്തുരക്ഷിക്കാന്‍ വേണ്ടിയുമാണ് അവര്‍ക്കൊക്കെ രക്തസാക്ഷികളാകേണ്ടി വന്നത്. ഞാന്‍ ഇന്ന് പിന്തുടരുന്നതും അതേ പാതയാണ്.ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടി ഈ സര്‍ക്കാര്‍ എന്നും ഇവിടെ ഉണ്ടാകണം. അതിന്റെ പേരില്‍ രക്തസാക്ഷി ആകേണ്ടി വന്നാലും പി.വി.അന്‍വറിന് പുല്ലാണ്-ഇതായിരുന്നു സെപ്റ്റംബറിലെ വീരവാദത്തിന്റെ കാതല്‍. എന്നാല്‍ ഇതെല്ലാം മാറ്റി പറഞ്ഞു. അന്‍വര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് വ്യക്താക്കുകയാണ് ഇന്ന്.
എന്നും മറുനാടനെ വര്‍ഗ്ഗീയ വാദിയെന്ന് വിളിച്ച് വ്യാജ ആരോപണം ഉന്നയിച്ച അന്‍വര്‍ താന്‍ മതേതര വാദിയാണെന്നും സമര്‍ത്ഥിച്ചു പോന്നു. ഇന്ന് അതും തെറ്റി. മുസ്ലീമായതു കൊണ്ടാണ് തന്നെ സിപിഎം ഒറ്റപ്പെടുത്തിയതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസ് ആര്‍ എസ് എസുകാരനെന്നും പറഞ്ഞു വച്ചു. ന്യൂനപക്ഷ വര്‍ഗ്ഗീയത ആളിക്കത്തിച്ച് സമൂഹത്തില്‍ കലാപാഹ്വാനം നടത്തുകയാണ് ഇതിലൂടെ അന്‍വര്‍. ന്യൂനപക്ഷ സംഗമം വിളിക്കുമെന്നും . സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസ് ന്യൂനപക്ഷങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. താന്‍ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്ലിം ആണെന്നും , അതാണ് തന്റെ ശക്തി എന്നും, താന്‍ അതിന്റെ ഭാഗമാണെന്നും അന്‍വര്‍ പറഞ്ഞു. അതായത് സെപ്റ്റംബര്‍ ഒന്നിന് പറഞ്ഞ മതേതരത്വം മറക്കുകായണ് അന്‍വര്‍. ഈ പുതിയ അന്‍വറിനെയാണ് സോഷ്യല്‍ മീഡിയ പലവിധത്തില്‍ ട്രോളുന്നത്.
പി.വി.അന്‍വറെന്ന സാധാരണ ജനപ്രതിനിധിയെ ഉയര്‍ത്തിയതില്‍ സി.പി.എം. സൈബറിടം വഹിച്ച പങ്ക് ചെറുതല്ല. ഇടതുപ്രവര്‍ത്തകരുടെ 'പായും പുലി'യായി അവതരിപ്പിക്കപ്പെട്ട പി.വി.അന്‍വര്‍ എം.എല്‍.എ.വ്യാഴാഴ്ച മുഖ്യമന്ത്രിക്കെതിരേ നടത്തിയ വാര്‍ത്താസമ്മേളനത്തോടെ സി.പി.എമ്മിന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ 'ഉത്തരം താങ്ങുന്ന പല്ലിയായി' മാറി. ഒരു ദിവസം കൊണ്ടാണ് സി.പി.എം. സൈബര്‍ സേനയ്ക്ക് അന്‍വര്‍ വെറുക്കപ്പെട്ടവനായി മാറിയത്. ഇതിനൊപ്പമാണ് മറുനാടന്‍ പരിഹാസങ്ങളുടെ പേരില്‍ കളിയാക്കുന്നത്. 2019-ല്‍ കക്കാടംപൊയിലെ തടയണ വിവാദത്തോടെയാണ് അന്‍വറെന്ന പേര് സോഷ്യല്‍ മീഡിയായില്‍ സജീവമായത്.
അന്‍വര്‍ എം.എല്‍.എ.യുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയിലെ തടയിണ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നശേഷം സര്‍ക്കാര്‍ അന്‍വറിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന വാര്‍ത്ത മാധ്യമങ്ങള്‍ കൊടുത്തു തുടങ്ങിയതോടെ അന്‍വര്‍ മാധ്യമങ്ങളെ വെല്ലുവിളിച്ചു രംഗത്ത് വന്നു.ഇതോടെയാണ് സി.പി.എമ്മിലെ സോഷ്യല്‍ മീഡിയാ വിഭാഗം അന്‍വറിനെ ഹീറോ പരിവേഷത്തിലേയ്ക്ക് ഉയര്‍ത്തിയത്്.സി.പി.എമ്മിന് വേണ്ടി സോഷ്യല്‍ മീഡിയായില്‍ പോരാട്ടം നടത്തുന്ന പല 'സഖാക്കളും' പ്രൊഫൈല്‍ പിക്ചര്‍ വരെ അന്‍വറിന്റേതാക്കി.
മുഖ്യമന്ത്രിക്കെതിരേ അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയശേഷവും അന്‍വര്‍ പറഞ്ഞത് താന്‍ ഇടതുപക്ഷ സഹയാത്രികനായി തുടരുമെന്നാണ്്.ഇത് സൈബറിടത്തിലെ പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് മനസിലായതോടെയാണ് പാര്‍ട്ടിയുമായി ഇനി അന്‍വറിന് ബന്ധമില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറിക്ക് ്യക്തമാക്കേണ്ടി വന്നത്.പാര്‍ട്ടി സെക്രട്ടറിയുടെ അറിയിപ്പ് വന്നതോടെ പല പോരാളികളും അന്‍വറിന് വേണ്ടി സോഷ്യല്‍ മീഡിയായില്‍ ഇട്ട പോസ്റ്റുകള്‍ പിന്‍വലിച്ചു. ി.പി.എം. സൈബര്‍ സേന അന്‍വറിനെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു.
കമ്യൂണിസ്റ്റ് ആശയം മനസിലാക്കാതെ കാര്യസാധ്യത്തിന് വന്നശേഷം കാര്യം കാണാന്‍ കഴിയാതെ വന്നതോടെ പാര്‍ട്ടിയെ തള്ളിപ്പറയുന്ന അന്‍വറെന്ന പ്രചാരണമാണ് ഇപ്പോഴവരുടേത്. അന്‍വറിന്റെ അഭിമാനത്തേക്കാളും വലുത് ഞങ്ങള്‍ക്ക് ചെങ്കൊടിയുടെ അഭിമാനമാണെന്നും അവര്‍ പറഞ്ഞു വയ്ക്കുന്നു.