- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫില്‍ എടുത്താല്‍ 'നിലമ്പൂര്‍' കോണ്‍ഗ്രസിന് നല്‍കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹിച്ച സീറ്റുകള്‍ പകരം നല്‍കണം; രാജ്യസഭാ എംപിയാകാമെന്ന പ്രതീക്ഷയും നിലമ്പൂരാന്; എംഎല്‍എ പദവി ഒഴിയുന്നത് അയോഗ്യതാ കരുക്കില്‍ നിന്നും രക്ഷപ്പെടാന്‍; നിയമസഭാ അംഗത്വം രാജിവയ്ക്കുന്ന അന്‍വറിന്റെ മനസ്സില്‍ പദ്ധതികള്‍ പലവിധം
മലപ്പുറം: നിയമസഭാ അംഗത്വം നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ രാജി വച്ചേക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ, തിങ്കളാഴ്ച മാധ്യമങ്ങളെ കാണുമെന്നും പ്രധാനപ്പെട്ട കാര്യം അറിയിക്കാനുണ്ടെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. മാധ്യമങ്ങളെ കാണുന്നതിനാണ് മുമ്പായിട്ടാണ് അന്‍വര്‍ സ്പീക്കറെ കാണുക. അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നീളുന്നതിനിടെ കഴിഞ്ഞ ദിവസം അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. ഇതോടെ നിയമസഭാ അംഗത്വം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതിനെ മറികടക്കാനാണ് രാജി. അതിനിടെ രാജി വച്ച ശേഷമാകും ഇക്കാര്യത്തില്‍ പ്രതിപക്ഷം നിലപാട് എടുക്കുക. രാജിവച്ചാല്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരും. തൃണമൂലിനെ യുഡിഎഫില്‍ എടുത്താല്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കില്ല. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് മത്സരിക്കാം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വിജയ സാധ്യതയുള്ള മലപ്പുറത്തെ മണ്ഡലം തരികയും വേണം. ഇതാണ് അന്‍വര്‍ യുഡിഎഫിന് മുന്നില്‍ വയ്ക്കാന്‍ പോകുന്ന ഫോര്‍മുല.
യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുകയും ചെയ്യും. അന്‍വര്‍ തൃണമൂലിന്റെ രാജ്യസഭാ അംഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം അഭ്യൂഹങ്ങള്‍ക്കിടെയാണ് അന്‍വര്‍ സ്പീക്കറെ കാണുന്നത്. സ്പീക്കറെ കണ്ട് എം.എല്‍.എ. സ്ഥാനം രാജിവെക്കുന്നതായുള്ള കത്ത് സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെക്കണ്ട് ഇക്കാര്യം വ്യക്തമാക്കാനാണ് അന്‍വറിന്റെ നീക്കം. 'പ്രിയമുള്ളവരെ, തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ബഹുമാനപ്പെട്ട സ്പീക്കറെ കാണും,' എന്നാണ് 9.45 പങ്കുവെച്ചിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അന്‍വര്‍ പറഞ്ഞിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം നടത്തുക എന്നാണ് അന്‍വര്‍ ഇതിനുമുമ്പ് പങ്കുവെച്ച് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. 'വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാന്‍ 13.01.2025-ന് (തിങ്കള്‍) രാവിലെ 9.30 മണിക്ക് തിരുവനന്തപുരത്തെ ഹോട്ടല്‍ ദി ടെറസില്‍ വെച്ച് ഒരു പ്രസ്മീറ്റ് സംഘടിപ്പിക്കുന്നു,' എന്നാണ് വൈകുന്നേരം ആറുമണിക്ക് പങ്കുവെച്ചിട്ടുള്ള പോസ്റ്റില്‍ പറഞ്ഞിരുന്നത്.
തൃണമൂര്‍ കേരള ഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ തന്നെയാണ് പങ്കുവെച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍ ഔദ്യോഗികമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ അയോഗ്യത നേരിടേണ്ടിവന്നേക്കും. ഈ സാഹചര്യത്തിലാണ് അന്‍വര്‍ രാജിക്ക് മുതിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പദവി ഏറ്റെടുത്തുവെന്ന് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത് പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് വിനയാകും എന്ന വിലയിരുത്തല്‍ സജീവമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് സ്വയം പ്രഖ്യാപിച്ചതോടെ അന്‍വറിന് നിയമസഭാംഗത്വം നഷ്ടമായേക്കും. അങ്ങനെ വന്നാല്‍ ആറു മാസത്തിനകം നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പും വരും.
നിയമസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാള്‍ക്ക് ഒരു രാഷ്ര്ടീയ പാര്‍ട്ടിയിലും അംഗത്വമെടുക്കാനാവില്ല. അങ്ങനെ വന്നാല്‍ അയോഗ്യത വരും. ഇതു സംബനന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടി എടുക്കേണ്ടത് നിയമസഭാ സ്പീക്കര്‍ ആണ്. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് സിപിഎം പരാതി നല്‍കിയേക്കും. പരാതി കിട്ടിയാല്‍ സ്പീക്കര്‍ അനുകൂല തീരുമാനവും എടുക്കും. മുമ്പ് രാജ്യസഭാ അംഗമായിരിക്കെ അയോഗ്യനാക്കപ്പെട്ട ശരത് പവാര്‍കേസിലെ കോടതി നിരീക്ഷണങ്ങള്‍ അന്‍വറിന് എതിരാകും.തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ കോര്‍ഡിനേറ്റര്‍ സ്ഥാനമാണ് പി വി അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത്. അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അത് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. അവിടെ ചില നേതാക്കള്‍ ഷാള്‍ അണിയിക്കുന്നതിന്റെ ഫോട്ടോകളും അന്‍വറിന്റെ ടീം പുറത്തുവിട്ടു. അതുകൊണ്ട് തന്നെ പരാതി കിട്ടിയാല്‍ നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് തെളിവുമുണ്ട്.
സ്വതന്ത്ര പ്രതിനിധി എന്ന നിലയില്‍ നിന്നും മാറി, ഒരു പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തീരുമാനിച്ച് കഴിഞ്ഞുവെന്ന് വ്യക്തമാണ്. ഇതും കൂറുമാറ്റത്തിന്റെ പരിധിയില്‍ വരും. സ്വതന്ത്രന്‍ എന്ന പേരില്‍ വോട്ടുതേടി ജയിച്ച ശേഷം ഏതെങ്കിലും രാഷ്ര്ടീയത്തിനൊപ്പം ചേരാന്‍ പറ്റില്ലെന്നാണ് നിയമം. ഇതാണ് തൃണമൂലിനൊപ്പം ചേര്‍ന്നതോടെ അന്‍വര്‍ ലംഘിച്ചത്. നിലവിലെ സാഹചര്യത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തിന്റെ തുടക്ക ദിനങ്ങളില്‍ തന്നെ അന്‍വറിനെതിരായ തീരുമാനം സ്പീക്കര്‍ എടുക്കാനാണ് സാധ്യത. ഇത് മനസ്സിലാക്കിയാണ് എംഎല്‍എ സ്ഥാനം അന്‍വര്‍ ഒഴിയുന്നത്.