- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ ഈസ് ഓഫ് ഡൂയിങ്ങിന്റെ ഇരയാണ് ആന്തൂരിലെ സാജനും പത്തനാപുരത്തെ സുഗതനും; സാജന്റെ ഭാര്യയെപറ്റി പാര്‍ട്ടി പത്രത്തില്‍ എഴുതിയ വൃത്തികെട്ട ഇല്ലാക്കഥകളാണോ ഈസ് ഓഫ് ഡൂയിങ്? പി. രാജീവിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
നിങ്ങളുടെ ഈസ് ഓഫ് ഡൂയിങ്ങിന്റെ ഇരയാണ് ആന്തൂരിലെ സാജനും പത്തനാപുരത്തെ സുഗതനും
തിരുവനന്തപുരം: കോഴിക്കോട്: ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം മുന്നിലെന്ന അവകാശവാദത്തില്‍ വ്യവസായ മന്ത്രി പി. രാജീവിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. സര്‍ക്കാറിന്റെ ഈസ് ഓഫ് ഡൂയിങ്ങിന്റെ ഇരയാണ് പ്രവാസിയായ ആന്തൂരിലെ സാജനും പത്തനാപുരത്തെ സുഗതനും എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.
സാജന്റെ ഭാര്യയെപറ്റി പാര്‍ട്ടി പത്രത്തില്‍ എഴുതിയ വൃത്തികെട്ട ഇല്ലാക്കഥകളാണോ ഈസ് ഓഫ് ഡൂയിങ്?. അത് ഈസ് ഓഫ് ഡൂയിങ് അല്ലെന്നും ഡൈയിങ്ങും കില്ലിങ്ങിം ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ട ശ്രീ പി രാജീവ്,
എന്ത് ഈസ് ഓഫ് ഡൂയിങ് ബിസ്സിനെസ്സിനെ പറ്റിയാണ് ഈ ഗരിമ കൊള്ളുന്നത് ?
നിങ്ങളുടെ ഈസ് ഓഫ് ഡൂയിങ്ങിന്റെ ഇരയാണ് ആന്തൂരിലെ സാജന്‍. ഓര്‍ക്കുന്നുണ്ടോ ആ പാവം പ്രവാസിയെ? ഉള്ളതെല്ലാം കടപ്പെടുത്തി നാട്ടില്‍ ഒരു സംഭരഭം തുടങ്ങാന്‍ വന്നിട്ട് ഒരു മുഴം കയറില്‍ തൂങ്ങിയാടിയ ആ മനുഷ്യനെ മറന്നോ?
എന്നിട്ട് നിങ്ങളുടെ ആ മഞ്ഞപത്രത്തില്‍ അയാളുടെ ഭാര്യയെ പറ്റി എഴുതിയ വൃത്തികെട്ട ഇല്ലാക്കഥകളാണോ ഈസ് ഓഫ് ഡൂയിങ്ങ്? അത് ഈസ് ഓഫ് doing അല്ല dying ആണ്, Killing ആണ്.
ആരെങ്കിലും ഒരു ഓട്ടോറിക്ഷ ലോണ്‍ എടുത്ത് വാങ്ങിയാല്‍ പോലും നിങ്ങളുടെ വ്യവസായ വകുപ്പിന്റെ ഒരു ലക്ഷം സംരഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന അല്പതരത്തെ ചോദ്യം ചെയ്യുന്നില്ല, കാരണം മനുഷ്യന് മനസ്സില്‍ ആകാത്ത ഭാഷയില്‍ മാര്‍ക്‌സിസം പറഞ്ഞാല്‍ ഉളുപ്പ് വേണ്ട എന്ന് ആണല്ലോ പാര്‍ട്ടി ലൈന്‍.. പക്ഷേ ഒരു പാവം ഓട്ടോറിക്ഷ ഡ്രൈവര്‍ ചിത്രലേഖയോടും അവരുടെ ഓട്ടോയോടും ചെയ്ത ക്രൂരത ഏത് ഇന്‍ഡക്‌സില്‍ വരും?
പത്തനാപുരത്ത് പാര്‍ട്ടിക്കാര്‍ കൊടി കുത്തിയതിനെ തുടര്‍ന്ന് സ്വന്തം വര്‍ക്ക് ഷോപ്പില്‍ തൂങ്ങി മരിച്ച സുഗതന്‍ നിങ്ങളുടെ ഈസ് ഓഫ് കില്ലിങ്ങിലെ മറ്റൊരു പേരാണ്...
ഇത്തരം നിരവധി മനുഷ്യരും അവരുടെ രക്തസാക്ഷിത്വങ്ങളും നമ്മുടെ കണ്ണിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ദയവ് ചെയ്തു ഇത്തരം വ്യാജ അവകാശവാദങ്ങളില്‍ അഭിരമിക്കരുത്...