- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എംഎല്‍എ അല്ലേ സഭയില്‍ വരും; പാര്‍ട്ടി എടുക്കേണ്ട നടപടികള്‍ എടുത്തിട്ടുണ്ട്; രാഹുല്‍ നിയമസഭയില്‍ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്; ആരോപണ വിധേയനായവര്‍ എല്ലാവരും സഭയില്‍ ഉണ്ടല്ലോയെന്ന മറുചോദ്യവുമായി രാജ്മോഹന്‍ ഉണ്ണിത്താനും
'എംഎല്‍എ അല്ലേ സഭയില്‍ വരും; പാര്‍ട്ടി എടുക്കേണ്ട നടപടികള്‍ എടുത്തിട്ടുണ്ട്;
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാര്‍ട്ടി എടുക്കേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കി.
രാഹുലിന് നിയമസഭയില്‍ എത്താന്‍ അവകാശമുണ്ടെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ രാഹുലിന് സഭയിലെത്താന്‍ നിയമസഭ സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയനായവര്‍ എല്ലാവരും സഭയില്‍ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തതെന്നും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വ്യക്തിയെക്കുറിച്ച് മറിച്ച് ഒരു അഭിപ്രായമില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളുടെ പിന്തുണ വ്യക്തിപരമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കെ പി സി സി പ്രസിഡന്റ് പറഞ്ഞതില്‍ മറ്റൊരു അഭിപ്രായമില്ലയെന്നും പാര്‍ലിമെന്ററി പദവിയില്‍ നിന്ന് പുറത്താക്കിയതാണെന്നും എം എം ഹസ്സന്‍ വ്യക്തമാക്കി. നിയമസഭ സാമാജികന്‍ എന്ന നിലയില്‍ അയാള്‍ക്ക് വരാം വരാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയും വ്യക്തമാക്കി. ര
ാഹുല്‍ സഭയില്‍ എത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ല. പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്ത് ആക്കിയതാണെന്നും ഇതെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലയെന്നും കെ മുരളീധരന്‍ പറഞ്ഞു. ധാര്‍മ്മിക പ്രശ്‌നം ഇടത് പക്ഷത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീണ്ടും സജീവമാകാനൊരുങ്ങുന്നുവെന്ന് സൂചന. എല്ലാ ദിവസവും സഭയിലെത്തുന്ന രാഹുല്‍ ചില വിഷയങ്ങള്‍ ഉയര്‍ത്തി സംസാരിക്കാന്‍ അവസരം തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും വിവരമുണ്ട്. വിവാദത്തില്‍പ്പെട്ട ശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത രാഹുല്‍ ശനിയാഴ്ച പാലക്കാടേക്ക് മടങ്ങുമെന്നും സൂചനയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷെജീറിനൊപ്പമാണ് രാഹുല്‍ ഇന്ന് സഭയില്‍എത്തിയത്. ഒപ്പം ഫെനി നൈനാനും രാഹുലിനൊപ്പം ഉണ്ടായിരുന്നു. സഭയില്‍ എത്തരുതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ എതിര്‍പ്പിനെ തള്ളിയാണ് രാഹുല്‍ സഭയില്‍ എത്തിയത്. സഭാ വേളയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാഹുലിനെ അവഗണിച്ചു, എന്നാല്‍ ലീഗ് എംഎല്‍എമാര്‍ കുശലം പറഞ്ഞു. നജീബ് കാന്തപുരവും, എ.കെ.എം അഷ്‌റഫും, യു.എ. ലത്തീഫും രാഹുലിനോട് സംസാരിച്ചു.