- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത ആളിക്കത്തുന്നു; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് സെക്രട്ടറി മത്സരത്തിന്; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു; പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധമെന്ന് വൈശാഖ്
പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത ആളിക്കത്തുന്നു
കണ്ണൂര്‍ : അല്‍പ്പമൊന്ന് കെട്ടടങ്ങിയ പയ്യന്നൂര്‍ സി.പി.എമ്മിലെ വിഭാഗീയത വീണ്ടും ആളിക്കത്തുന്നു. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് പത്രിക നല്‍കിയതോടെയാണ് വിഭാഗീയത മുറുകിയത്. നിലവില്‍ കാരയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം തയ്യാറാകാത്തതിന്റെ പ്രതിഫലനമാണ് ഇതെന്നും വൈശാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതുപാര്‍ട്ടിക്കെതിരെയുള്ള മത്സരമല്ല. പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം മാത്രമാണിതെന്നും വൈശാഖ് പറഞ്ഞു. ഇതുപാര്‍ട്ടിക്കെതിരെയുള്ള മത്സരമല്ല പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധം മാത്രമാണ്. നിലവില്‍ കാര വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരിക്കുന്നത് കോണ്‍ഗ്രസ് (എസ്) പ്രതിനിധി പി ജയനാണ്. യു.ഡി.എഫിന് ഇവിടെ സ്ഥാനാര്‍ത്ഥിയായിട്ടില്ല.
വൈശാഖിനായി വീടുകയറിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തന്നെ ഡി.വൈ.എഫ്.ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നില്‍ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും മറ്റു ചിലരും കൂടിയാണെന്ന് വൈശാഖ് പറയുന്നു. ഡി.വൈ.എഫ്‌ഐ മേഖലാ കമ്മിറ്റി അംഗങ്ങളില്‍പ്പെട്ടവര്‍ അടക്കം വന്ന് കാരയിലെ ഡി.വൈ.എഫ്. യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തായിരുന്നു. അതില്‍ ഒരാളുടെ പേരില്‍ മാത്രം പാര്‍ട്ടി ഒന്‍പതു മാസം കഴിഞ്ഞ് നടപടിയെടുത്തു.
എന്നാല്‍ മറ്റുള്ളവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വൈശാഖ് പറഞ്ഞു.
കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാര്‍ട്ടി അംഗങ്ങളുണ്ട്. ഇവര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഇവരുടെ പിന്തുണയോടെയാണ് വൈശാഖ് മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ഇവരുടെ നേതൃത്വത്തില്‍ കാരയില്‍ ചൊവ്വാഴ്ച്ച രാത്രി അറുപതോളം പേര്‍ പങ്കെടുത്ത പ്രകടനവും നടന്നു. പാര്‍ട്ടി നേതൃത്വം ഇടപെട്ടാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍മാറുമോയെന്ന് ചോദിച്ചപ്പോള്‍ പ്രവര്‍ത്തകരുമായി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും വൈശാഖ് പറഞ്ഞു.
ഇതിനിടെ പയ്യന്നൂരില്‍ എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി പത്രിക നല്‍കി. പയ്യന്നൂര്‍ നഗരസഭയില്‍ 36-ാം വാര്‍ഡില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഡിവൈഎഫ്.ഐ. മുന്‍ ഭാരവാഹിയും മുന്‍ സി പി എംബ്രാഞ്ച് സെക്രട്ടറിയുമായ കാരയിലെ സി. വൈശാഖാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.45മണി യോടെയാണ് പത്രിക സമര്‍പ്പിച്ചത്. നഗരസഭാ കാര്യാലയത്തിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് തിരഞ്ഞെടുപ്പ് വരണാധികാരിക്കുമുന്നില്‍ പത്രിക സമര്‍പ്പിച്ചത്. നേതൃത്വം കാണിച്ച കടുത്ത അവഗണനയാണ് റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിലേക്ക് എത്തിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.കേരള ബാങ്ക് പയ്യന്നൂര്‍ ശാഖയില്‍ ആറു വര്‍ഷത്തോളമായി താല്‍ക്കാലിക ജീവനക്കാരനാണ് വൈശാഖ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് എസ്സിലെ പി. ജയനെതിരെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കാര36-ാം വാര്‍ഡില്‍ മത്സര രംഗത്തെ




