- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലഹരി കടത്തിൽ ഷാനവാസിന് പങ്കുള്ളതായി തെളിവില്ല; വേണ്ടത്ര ജാഗ്രത പാലിച്ചില്ല'; പാർട്ടി നേതാവിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ; ഷാനവാസിന്റെ അനധികൃത സ്വത്ത് സാമ്പാദനം അന്വേഷിക്കണമെന്ന് സിപിഎം നേതാക്കൾ; ഇ.ഡിക്ക് പരാതി നൽകി
തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്തിൽ ആലപ്പുഴയിലെ പാർട്ടി നേതാവ് എ ഷാനവാസിന് പങ്കുള്ളതായി നിലവിൽ പാർട്ടിക്ക് മുമ്പിൽ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഷാനവാസ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. തെറ്റായ രീതിയിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ നീങ്ങിയാൽ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
'വസ്തുത ഉണ്ടോയെന്ന് പരിശോധിക്കും. ആലപ്പുഴയിലെ കാര്യം അന്വേഷിക്കും. ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ല. പക്ഷെ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. സി പി എം പ്രവർത്തകർ പ്രതിയാകുമ്പോൾ വാർത്തയാക്കുന്ന മാധ്യമങ്ങൾ മറ്റ് പാർട്ടി പ്രവർത്തകരുടെ കാര്യത്തിൽ ഇത് കാണിക്കുന്നില്ല. വാഹനം വാടകക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിട്ടണ്ട്' സജി ചെറിയാൻ പറഞ്ഞു.
കരുനാഗപ്പള്ളിയിൽ വാഹനപരിശോധനക്കിടെ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ച കേസിൽ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കാനും ഏരിയ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്യാനും സിപിഎം നേതൃത്വം തീരുമാനിച്ചിരുന്നു. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും ഏരിയ കമ്മിറ്റി അംഗവുമായ എ. ഷാനവാസിനെ സസ്പെൻഡ് ചെയ്യാനായിരുന്നു പാർട്ടി നേതൃത്വം തീരുമാനിച്ചത്.
ആലപ്പുഴ സീവ്യൂ ബ്രാഞ്ച് അംഗം ഇജാസ് ഇക്ബാലിനെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ചൊവ്വാഴ്ച രാത്രി അവസാനിച്ച ജില്ല സെക്രട്ടേറിയറ്റിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം, സംഭവത്തിൽ വിശദ അന്വേഷണത്തിനും തീരുമാനമെടുത്തു.
ഷാനവാസിന്റെ ലോറിയിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്ന സംഭവത്തിലാണ് പാർട്ടി നടപടിയെടുത്തത്. അറസ്റ്റിലായ ഇജാസ് ഉൾപ്പെടെ പ്രതികൾ റിമാൻഡിലാണ്. ഷാനവാസിനെതിരായ പരാതി അന്വേഷിക്കാൻ അന്വേഷണക്കമീഷനെ നിയോഗിച്ചതായും ജില്ല സെക്രട്ടറി ആർ. നാസർ അറിയിച്ചിരുന്നു.
വാഹനം വാങ്ങിയത് പാർട്ടിയിൽ അറിയിച്ചില്ലെന്നും വാഹനം വാടകക്ക് കൊടുത്തപ്പോൾ ജാഗ്രത പുലർത്തിയില്ലെന്നും പാർട്ടി വിലയിരുത്തിയതായി ജില്ല സെക്രട്ടറി പറഞ്ഞു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. ഹരിശങ്കർ, ജി. വേണുഗോപാൽ, ബാബുജാൻ എന്നിവരാണ് അന്വേഷണ കമ്മിഷൻ അംഗങ്ങൾ. ഏരിയ നേതൃത്വം അടിയന്തിര യോഗം ചേർന്ന് തിങ്കളാഴ്ച വിഷയം ചർച്ച ചെയ്തെങ്കിലും വാഹനം വാടകക്ക് നൽകിയതെന്ന വിശദീകരണമാണ് ഷാനവാസ് നൽകിയത്.
അതേസമയം വിഷയത്തിൽ ആലപ്പുഴയിലെ സിപിഎമ്മിൽ വിഭഗീയത രൂപപ്പെട്ടിട്ടുണ്ട്. ലഹരികടത്ത് കേസിൽ ആരോപണവിധേയനായ സിപിഎം നേതാവ് എ ഷാനവാസിനെ പുറത്താക്കണമെന്ന് ജില്ലാ സെക്രട്ടറിയുടെ നിലപാട് സെക്രട്ടറിയേറ്റിൽ തള്ളി. ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ പരാതി നൽകി.
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉൾപ്പടെ നാലുപേരാണ് ലഹരി കടത്ത് കേസിൽ ഷാനവാസിനെ പുറത്താക്കണമെന്ന് സെക്രട്ടറിയേറ്റിൽ ആവശ്യപ്പെട്ടത്. പ്രതിച്ചേർക്കാത്ത പശ്ചാത്തലത്തിൽ പുറത്താക്കാൻ പറ്റില്ലെന്ന് ഭൂരിപക്ഷ അംഗങ്ങളും നിലപാട് സ്വീകരിച്ചതോടെ ജില്ല സെക്രട്ടറിയുടെ ആവശ്യം തള്ളുകയായിരുന്നു.
കഴിഞ്ഞ സമ്മേളന കാലയളവിൽ ഉണ്ടായ വിഭാഗയീയതയുടെ കൊടി വീണ്ടും ആലപ്പുഴയിൽ ഉയരുന്നുയെന്ന സൂചനയാണിത്. അതേസമയം തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ശ്രമിച്ചതായി സംശയിക്കുന്നുയെന്ന് ഷാനവാസ് പ്രതികരിച്ചു. ഷാനവാസിന്റെ അനധികൃത സ്വത്ത് സാമ്പാധനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് സിപിഎം നേതാക്കൾ ഇ.ഡിക്ക് പരാതി നൽകിയിട്ടുണ്ട്. ലഹരിക്കടത്ത് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ഡിജിപി യ്ക്ക് പരാതി നൽകി.
ഷാനവാസ് ലോറി വാങ്ങിയത് പാർട്ടിയിൽ അറിയിച്ചില്ലെന്നും വാഹനം വാടകക്ക് കൊടുത്തപ്പോൾ ജാഗ്രത പുലർത്തിയില്ലെന്നും പാർട്ടി വിലയിരുത്തിയതായി ജില്ല സെക്രട്ടറി പറഞ്ഞു. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. ഹരിശങ്കർ, ജി. വേ ണുഗോപാൽ, ബാബുജാൻ എന്നിവരാണ് അന്വേഷണ കമ്മിഷൻ അംഗങ്ങൾ.
ഏരിയ നേതൃത്വം അടിയന്തിര യോഗം ചേർന്ന് തിങ്കളാഴ്ച വിഷയം ചർച്ച ചെയ്തെങ്കിലും വാഹനം വാടകക്ക് നൽകിയതെന്ന വിശദീകരണമാണ് ഷാനവാസ് നൽകിയത്. 12 ഏരിയ കമ്മിറ്റി അംഗങ്ങൾ ഷാനവാസിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ മാത്രം നടപടി ആവശ്യപ്പെട്ടു. ലോറി വാടകക്ക് നൽകിയതാണെന്ന വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. കട്ടപ്പന സ്വദേശി പി.എസ്. ജയന് ഈ മാസം ആറിന് വാടകക്ക് നൽകിയെന്ന രേഖയാണ് ഹാജരാക്കിയത്.
കഴിഞ്ഞദിവസം പുലർച്ച കരുനാഗപ്പള്ളി മോഡൽ സ്കൂളിന് സമീപത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയിൽനിന്ന് പിക് അപ് വാനിലേക്ക് ഇറക്കുകയായിരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. ആറിന് കരാറുണ്ടാക്കിയതായി പറയുന്ന വാഹനം ഞായറാഴ്ച പുലർച്ച 2.30നാണ് പിടിയിലാകുന്നത്.
രണ്ടുദിവസം മുമ്പുണ്ടാക്കിയതായി പറയുന്ന വാടകക്കരാറിൽ സാക്ഷികളുടെ പേരോ ഒപ്പോ ഇല്ല. വാടകക്ക് എടുത്തതായി രേഖയിലുള്ള ജയന്റെ വിലാസത്തിലും വ്യത്യാസമുണ്ട്. പ്രതിമാസം 55,000 രൂപക്ക് വാടകക്ക്, രണ്ട് ദിവസം മുമ്പ് മാത്രമാണ് 11 മാസത്തേക്ക് കരാറുണ്ടാക്കിയിട്ടുള്ളത്. ലഹരി വസ്തുക്കൾ കടത്തുന്നതിന് ചമച്ചതാണ് ഈ കരാറെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ