- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന്റെ ഹെഡ്മാഷ് ആരെന്ന് വ്യക്തം; രാഹുലും ഫെന്നിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തില്‍ ഹെഡ്മാഷുമുണ്ട്; എം എ ഷഹനാസിന്റെ ഷാഫി പറമ്പിലിനെതിരായ ആരോപണത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് സുരേഷ് ബാബു
രാഹുലിന്റെ ഹെഡ്മാഷ് ആരെന്ന് വ്യക്തം; രാഹുലും ഫെന്നിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തില്‍ ഹെഡ്മാഷുമുണ്ട്
പാലക്കാട്: എം എ ഷഹനാസിന്റെ ഷാഫി പറമ്പിലിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. സിപിഎം നേരത്തെ ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചുവെന്നും ഇ എന്‍ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കരുതെന്ന് ഷാഫിക്ക് ഷഹനാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് വകവെയ്ക്കാതെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കിയതെന്നും ഷാഫി അന്നേ നടപടി എടുത്തിരുന്നുവെങ്കില്‍ ഒരു പെണ്‍കുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നുവെന്നും ഇ എന്‍ സുരേഷ് ബാബു വ്യക്തമാക്കി.
ഷഹനാസിന്റെ വെളിപ്പെടുത്തലോടെ രാഹുല്‍ മങ്കൂട്ടത്തിലിന് ആരാണ് സംരക്ഷണം നല്‍കുന്നത് എന്ന് വ്യക്തമാകുകയാണെന്നും രാഹുലിന്റെ ഹെഡ്മാഷ് ആരെന്ന് വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോണ്‍ഗ്രസിനകത്ത് പോലും ഭയമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് എല്ലാത്തിനും സഹായി ഫെന്നി നൈനാണെന്നും. ഇവര്‍ക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. രാഹുലും ഫെന്നിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭസംഘത്തില്‍ ഹെഡ്മാഷുമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.
രാഹുലിനെതിരെ സിപിഐഎം ഭാവി പരിപാടി തീരുമാനിച്ചാല്‍ ഒരു വര്‍ഷമെങ്കിലും നടത്തേണ്ടി വരുമെന്നും സുരേഷ് ബാബു പരിഹസിച്ചു. രാഹുലിനെതിരെയുള്ള ബലാത്സംഗ പരാതി കൈ കഴുകി തുടയ്ക്കാന്‍ ടിഷ്യു പേപ്പര്‍ എടുക്കുന്ന പോലെയാണെന്നും ഒന്ന് എടുത്താല്‍ കൂടെ വേറെ ഒന്ന് കൂടി വരുമെന്നും സുരേഷ് ബാബു പ്രതികരിച്ചു.
രമേശ് ചെന്നിത്തല ഉള്‍പ്പെടെ വായ തുറക്കാതിരിക്കാന്‍ ഷാഫി സംഘം അനുയായികളെ ഉപയോഗിക്കുന്നു. പത്തനംതിട്ടക്കാരനെ പാലക്കാട് കൊണ്ടുവന്നു മത്സരിപ്പിക്കുന്നുവെന്നും ഇതെല്ലാം ആരുടെ താല്പര്യമാണെന്ന് വ്യക്തമാണെന്നും സുരേഷ് ബാബു പറഞ്ഞു. ഷാഫി അറിയാതെ രാഹുല്‍ ഒന്നും ചെയ്യില്ല. വസ്ത്രം പോലും മാറി മാറി ഉപയോഗിക്കുന്നവരാണ് ഇരുവരും. പൊതു സമൂഹം അപ്പോള്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോയെന്നും സുരേഷ് ബാബു പറഞ്ഞു.




