- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിതെറ്റി വീണാലും നിനക്ക് ഉയിര്‍പ്പ് ഉണ്ട് എന്നതാണ് ഈസ്റ്റര് നല്കുന്ന സന്ദേശം; തൃശ്ശൂരിലെ പള്ളികള്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖറും; മുനമ്പത്ത് പ്രശ്നപരിഹാരം ഉണ്ടാകുമെന്നും ബിജെപി അധ്യക്ഷന്‍
അടിതെറ്റി വീണാലും നിനക്ക് ഉയിര്‍പ്പ് ഉണ്ട് എന്നതാണ് ഈസ്റ്റര് നല്കുന്ന സന്ദേശം
തൃശ്ശൂര്‍: ഈസ്റ്റര് ദിനത്തിലും ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ബിജെപി നേതാക്കള്‍. ഈസ്റ്റര്‍ ദിനത്തില്‍ പള്ളികള്‍ സന്ദര്‍ശിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയത്. മറ്റ് ബിജെപി നേതാക്കളും പള്ളികള്‍ സന്ദര്‍ശിച്ചു പുരോഹിതരെയും വിശ്വാസികളെയും കണ്ടു. തൃശ്ശൂരിലെ പുത്തന്‍പള്ളി, ഒല്ലൂര്‍ പള്ളി എന്നിവിടങ്ങളില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തി. തൃശ്ശൂര്‍ അതിരൂപത ബിഷപ്പ് ഹൗസിലെത്തിയ കേന്ദ്രമന്ത്രിയെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വീകരിച്ചു. അടി തെറ്റി വീണാലും നിനക്ക് ഉയിര്‍പ്പ് ഉണ്ട് എന്നതിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
പ്രതീക്ഷ ഒന്നില്ലങ്കില്‍ ജീവിതമില്ല, പ്രതീക്ഷയിലൂടെയാണ് ഒരോ കുടുംബവും സംസ്ഥാനവും രാജ്യവും മുന്നോട്ട് പോകുന്നത്. ആ പ്രതീക്ഷയാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ പുത്തന്‍പള്ളിയിലാണ് സുരേഷ് ?ഗോപി ആദ്യം സന്ദര്‍ശനം നടത്തിയത്. ഇന്ന് വിവിധയിടങ്ങളില്‍ ഈസ്റ്റര്‍ദിന സന്ദര്‍ശനം തുടരുമെന്നാണ് കേന്ദ്രമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം പാളയം ലൂര്‍ദ് ഫൊറോന പള്ളിയിലെത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സ്‌നേഹയാത്ര പോലെ വീടുകളില്‍ എത്തി ഒരു സ്‌പെഷ്യല്‍ വിസിറ്റിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
മുനമ്പത്ത് പ്രശ്‌നം ആര് പരിഹരിക്കുമെന്ന് ജനങ്ങള്‍ക്കറിയാം. 35 കൊല്ലം പലരും ഭരിച്ചു. അവരൊക്കെ എന്ത് ചെയ്തു എന്നും ജനങ്ങള്‍ക്കറിയാം. വഖഫ് ബില്‍ നടപ്പില്‍ ആക്കുമ്പോള്‍ മുനമ്പം പ്രശ്‌നം പരിഹാരം ഉണ്ടാകും. ആ വിശ്വാസം ആണ് തനിക്കുള്ളത്. കിരണ്‍ റിജ് ജൂ പറഞ്ഞത് താന്‍ സദുദ്ദേശത്തോടെയാണ് കാണുന്നത്. ഇവിടെ മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കുന്നു. ബില്ല് സുപ്രീംകോടതിക്ക് പുറത്തെത്തി നടപ്പിലാകുമ്പോള്‍ മുനമ്പം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മുനമ്പം വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാറും , കേന്ദ്ര സര്‍ക്കാറും ശ്രമം നടത്തുന്നുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നിയമം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. നിയമം നടപ്പിലാക്കുമ്പോള്‍ പരിഹാരം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആഖജ സംസ്ഥാന അധ്യക്ഷന്റെ സന്ദര്‍ശനം അനൗദേഗികമാണ്.തനിക്ക് സഭയില്‍ നിലവില്‍ വലിയ ഉത്തരവാദിത്വങ്ങളില്ല. എണ്‍പതാം പിറന്നാളിന് ആശംസ അര്‍പ്പിക്കനാണ് രാജീവ് ചന്ദ്രശേഖര്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.