- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍; രാജിവൈച്ചത് 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സന്; രാജീവ് ചന്ദ്രശേഖരനില്‍ നിന്നും അംഗത്വം ഏറ്റെടുത്തു
കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സനാണ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ എറണാകുളം സിറ്റി ജില്ലാ കമ്മറ്റി ഓഫീസിലല്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി.
യുഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും പാവങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് സുനിത ഡിക്സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നതിന്റെ ഭാഗമായാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നവംബര്‍ മൂന്നിന് നടന്ന ബിജെപിയുടെ സുസ്ഥിര വികസന പദയാത്രയില്‍ സുനിതയും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി കേരളത്തിനായി നടപ്പാക്കുന്ന വികസനം കേരളത്തില്‍ വേണ്ടരീതിയില്‍ ഫലം കാണുന്നില്ലെന്നും അവര്‍ പറഞ്ഞു. സധാരക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നതിന്റെ ഭാഗമായാണ് ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം കുറച്ചു കാലമായി തന്നെ ഇവര്‍ യുഡിഎഫ് നേതൃത്വവുമായി ഉടക്കിലായിരുന്നു. കൊച്ചി കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായിരുന്നു ഇവര്‍. പിന്നീട് ഈ സ്ഥാനം രാജിവെച്ചു. ഒന്നരവര്‍ഷത്തിനുശേഷം യു.ഡി.എഫിലെ മറ്റൊരു അംഗത്തിന് അധ്യക്ഷസ്ഥാനം നല്‍കാന്‍ ധാരണയുണ്ടെന്ന വാദമുയര്‍ത്തി സുനിതയുടെ രാജി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ കൂട്ടാക്കിയിരുന്നില്ല.




