- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പം ഭൂമി പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെ കൊണ്ട് നടത്തുന്നത് വഞ്ചന; വഖഫ് ഭൂമിയല്ലെന്ന് ഭൂമി കൊടുത്ത സേട്ടിന്റെ കുടുംബവും ഭൂമി സ്വീകരിച്ച ഫറൂഖ് കോളജ് മാനേജ്‌മെന്റും പറയുന്നു; രേഖകള്‍ പരിശോധിച്ചാല്‍ വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാകും; വിമര്‍ശനവുമായി വി ഡി സതീശന്‍
ആലുവ: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെ കൊണ്ട് നടത്തുന്നത് വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ കാണിച്ച കള്ളകളിയാണ് മനസിലാക്കേണ്ടത്. വഖഫ് ട്രൈബ്യൂണലില്‍ കേസ് നടക്കുകയാണ്. വഖഫ് ഭൂമിയല്ലെന്ന് ഭൂമി കൊടുത്ത സേട്ടിന്റെ കുടുംബവും ഭൂമി സ്വീകരിച്ച ഫറൂഖ് കോളജ് മാനേജ്‌മെന്റും പറയുന്നു.
വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് താന്‍ ആദ്യം മുതല്‍ എടുത്തത്. വഖഫ് ഭൂമിയാണെങ്കില്‍ മുനമ്പത്തെ നിവാസികള്‍ കടന്നുകയറ്റക്കാരാകും. അപ്പോള്‍ റവന്യൂ അവകാശം നല്‍കാനാവില്ല. രേഖകള്‍ പരിശോധിച്ചാല്‍ വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാകും. ട്രൈബ്യൂണലില്‍ നിന്ന് മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ തീരുമാനം വരുമെന്ന് കണ്ടപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം വഖഫ് ബോര്‍ഡ് ഹൈകോടതിയില്‍ പോയി സ്റ്റേ വാങ്ങി. മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയത്. മെയ് 19 വരെയാണ് നിലവിലെ വഖഫ് ട്രൈബ്യൂണലിന്റെ കാലാവധി. ഇക്കാര്യത്തില്‍ വഖഫ് മന്ത്രിക്ക് പങ്കുണ്ട്.
നിലവിലെ ട്രൈബ്യൂണലിനെ കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് ശ്രമിച്ചത്. പുതിയ ട്രൈബ്യൂണലിന്റെ ഘടന ഭേദഗതി ചെയ്ത വഖഫ് നിയമം പ്രകാരമാണ്. കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെ കൊണ്ട് നടത്തുന്നത് വഞ്ചനയാണ്.
പ്രതിപക്ഷ നേതാവിനെതിരെ വഖഫ് സി.ഇ.ഒക്ക് സാധിക്കുമോ എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. വഖഫ് ഭൂമിയാണെന്ന് സംസ്ഥാന സര്‍ക്കാറിന് നിയന്ത്രണമുള്ള വഖഫ് ബോര്‍ഡിനെ കൊണ്ട് പറയിപ്പിച്ചു. അപ്പോള്‍ സര്‍ക്കാറിന്റെ നിലപാട് മുനമ്പം നിവാസികള്‍ ഭൂമിയില്‍ കടന്നുകയറി എന്നതല്ലേ?. എന്നിട്ടാണ് മുനമ്പം നിവാസികളെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പച്ചകള്ളം പറയുന്നത്.
ഹൈകോടതി സ്റ്റേ വഖഫ് ബോര്‍ഡ് വാങ്ങിയിരുന്നില്ലെങ്കില്‍ ട്രൈബ്യൂണലില്‍ നിന്ന് നല്ല വിധി ഉണ്ടാകുമായിരുന്നു. ഇക്കാര്യമാണ് ബിഷപ്പ് ചക്കാലയ്ക്കല്‍ പറഞ്ഞത്. മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ 10 മിനിറ്റ് മതിയെന്നാണ് പ്രതിപക്ഷം പറഞ്ഞത്. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലേറിയാല്‍ 10 മിനിറ്റ് കൊണ്ട് പ്രശ്‌നം പരിഹരിക്കുന്നത് കാണിച്ചു തരാമെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.