- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളി വീണെന്ന് കരുതിയവര്‍ക്ക് തെറ്റി! സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍; കമ്പനി നിയമം ആയുധമാക്കി അയോഗ്യത നിലനില്‍ക്കില്ലെന്ന് വാദം; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി കസേരയ്ക്ക് നിയമയുദ്ധം കടുക്കുന്നു
വെള്ളാപ്പള്ളി വീണെന്ന് കരുതിയവര്‍ക്ക് തെറ്റി!

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അയോഗ്യത നിലനില്‍ക്കില്ലെന്നാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ പ്രധാന വാദം.
കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെയും ഉള്‍പ്പെടെയുള്ള ബോര്‍ഡ് അംഗങ്ങളെയും കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഒന്‍പത് വര്‍ഷമായി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന് കണ്ടെത്തി ഹൈക്കോടതി അയോഗ്യരാക്കിയത്. താല്‍ക്കാലിക ഡയറക്ടര്‍മാരെ നിയമിച്ച് ഭരണം നടത്താന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലില്‍ പിഴവുണ്ടെന്ന് വെള്ളാപ്പള്ളി അപ്പീലില്‍ വാദിക്കുന്നു. മൂന്നുവര്‍ഷം തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിക്കാതെ ഇരുന്നാല്‍ മാത്രമേ കമ്പനി നിയമത്തിലെ സെക്ഷന്‍ 164 (2) ബാധകമാവുകയുള്ളൂ എന്നും, നിലവില്‍ സ്റ്റേ ചെയ്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് സിംഗിള്‍ ബെഞ്ച് അയോഗ്യത കല്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ കമ്പനി നിയമപ്രകാരം ഡിന്‍ നമ്പറുകള്‍ ഹാജരാക്കിയിരുന്നതായും, ഡിന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമവും രൂപീകരിച്ചിട്ടില്ലെന്നും അപ്പീലില്‍ പറയുന്നുണ്ട്. കൂടാതെ, എസ്എന്‍ഡിപി യോഗം സംസ്ഥാനത്തിന് പുറത്തും പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും, കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ ദേശീയ ട്രിബ്യൂണലിന് മാത്രമാണ് അധികാരമെന്നും വെള്ളാപ്പള്ളി അപ്പീലില്‍ വ്യക്തമാക്കി.
ഈ അപ്പീലില്‍ ഹൈക്കോടതിയുടെ തുടര്‍നടപടികള്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഭാവി ഭരണസമിതിക്ക് നിര്‍ണായകമാക


