- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ പി എം ശ്രീ പദ്ധതിയില്‍ എതിര്‍ക്കുന്നത്; മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ പ്രശ്‌നമെല്ലാം അവിടെ തീരും; പിണറായിയുടെ അടുത്ത് പത്തി താഴ്ത്തും, അല്ലാതെ എവിടെ പോകാന്‍? സിപിഐയെ പരിഹസിച്ചു വെള്ളാപ്പള്ളി നടേശന്‍
ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ പി എം ശ്രീ പദ്ധതിയില്‍ എതിര്‍ക്കുന്നത്
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനോട് ഉടക്ക് കടുപ്പിക്കുന്ന സിപിഐയെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സിപിഐ എതിര്‍ക്കുന്നത് എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രി വന്ന് സംസാരിച്ചാല്‍ സിപിഐയുടെ പ്രശ്‌നമെല്ലാം അവിടെ തീരും. പിണറായിയുടെ അടുത്ത് പത്തി താഴ്ത്തുമെന്നും അല്ലാതെ എവിടെ പോകാനാണെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.
സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. നാടോടുമ്പോള്‍ നടുവേ ഓടണം. കേന്ദ്ര സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം. കേരളത്തിന് അവകാശപ്പെട്ട പണമാണത്. കാലഘട്ടത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ആദര്‍ശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സിപിഎം - ബിജെപി അന്തര്‍ധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് പറയേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞതില്‍ ഒരു കഥയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന ആവശ്യവും അദേഹം ഉയര്‍ത്തി. അല്ലെങ്കില്‍ എല്ലാ ക്ഷേത്രങ്ങളും ഒറ്റ ബോര്‍ഡിന് കീഴിലാക്കണം. ദേവസ്വം ബോര്‍ഡിന്റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതി. ഉദ്യോഗസ്ഥരും ബോര്‍ഡും അഴിമതി നടത്തുന്നു. സര്‍ക്കാറിനെ പഴിച്ചിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.




