- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടില്‍ വിമതനീക്കം അവസാനിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചു; കോണ്‍ഗ്രസില്‍ വിശ്വാസം ഉണ്ട്, പാര്‍ട്ടിക്ക് കളങ്കം വരുത്തില്ലെന്ന് ജഷീര്‍; പിന്നില്‍ വി.ഡി.സതീശന്റെ ഇടപെടല്‍
വയനാട്ടില്‍ വിമതനീക്കം അവസാനിച്ചു
വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലെ തോമാട്ടുചാല്‍ ഡിവിഷനില്‍ വിമതനായി മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ പിന്മാറി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ ഇടപെടലിന് പിന്നാലെയാണ് ജഷീര്‍ പത്രിക പിന്‍വലിച്ചത്.
പാര്‍ട്ടിക്ക് കളങ്കം വരുത്തില്ല
തോമാട്ടുചാല്‍ ഡിവിഷനില്‍ നിന്നാണ് നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ജഷീര്‍ പള്ളിവയല്‍ വിമത സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. 'കോണ്‍ഗ്രസില്‍ വിശ്വാസം ഉണ്ട്, പാര്‍ട്ടിക്ക് കളങ്കം വരുത്തില്ല' എന്നും പത്രിക പിന്‍വലിച്ച ശേഷം ജഷീര്‍ പ്രതികരിച്ചു.
ഇടയാന്‍ കാരണം
തോമാട്ടുചാല്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജഷീര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പകരമായി മീനങ്ങാടിയില്‍ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പാര്‍ട്ടി തന്നെ അവഗണിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച ജഷീര്‍, നേരത്തെ പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെങ്കിലും വഴങ്ങില്ലെന്ന് നിലപാടെടുത്തിരുന്നു. എന്നാല്‍, നേതൃത്വത്തിന്റെ ഇടപെടലോടെ വിമത നീക്കം അവസാനിപ്പിച്ച് അദ്ദേഹം പാര്‍ട്ടി തീരുമാനത്തിന് വഴങ്ങുകയായിരുന്നു.




