- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിൽ പിന്നാക്കം പോയ മകളും മകനും മിടുക്കന്മാരാകാൻ കൗൺസിലിങ്; അടച്ചിട്ട മുറിയിലേക്ക് വിളിച്ചത് ഓരോരുത്തരെയായി: മകന്റെ തലയിൽ കൈ വച്ച് പ്രാർത്ഥിച്ചപ്പോൾ മകളുടെ ശരീരത്ത് കൈക്രിയ: കൂടൽ ഓർത്തഡോക്സ് പള്ളി അസി വികാരി ഫാ പോണ്ട്സൺ ജോണിന് വിനയായത് സ്കൂൾ അധികൃതരുടെ പരാതിയിൽ
പത്തനംതിട്ട: കൂടലിൽ വൈദികൻ പതിനേഴുകാരിയെ പീഡിപ്പിച്ചത് പ്രാർത്ഥനയുടെയും കൗൺസിലിങിന്റെയും മറവിൽ. പഠനത്തിൽ തീരെ ശ്രദ്ധയില്ലാത്ത മകനും മകൾക്കും കൗൺസിലിങ് നടത്തുന്നതിനും പ്രാർത്ഥിക്കുന്നതിനും വേണ്ടിയാണ് മാതാവ് കൂടൽ ഓർത്തഡോക്സ് വലിയ പള്ളിയിലെ അസി. വികാരിയായ ഫാ. പോണ്ട്സൺ ജോണിനെ വിളിച്ചു വരുത്തിയത്.
ഇതിനിടെയാണ് പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. കുട്ടി സ്‌കൂളിലെ അദ്ധ്യാപികയോട് ഇതേപ്പറ്റി പറയുകയും അവർ ചൈൽഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിജീവതയുടെ കുടുംബം ഹൈന്ദവ വിശ്വാസികളാണ്. പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്ക് ഫാ. പോണ്ട്സൺ കൗൺസിലിങ് നൽകുന്നുവെന്ന് കേട്ടാണ് മക്കളെ ഉപദേശിക്കുന്നതിനായി പുരോഹിതനെ കുട്ടികളുടെ മാതാവ് വിളിച്ചു വരുത്തിയത്. ഓരോരുത്തരോടും ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആൺകുട്ടിയെ ഉപദേശിക്കുകയും തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്‌പ്പോൾ പെൺകുട്ടിയുടെ ശരീരത്ത് കൈക്രിയ കാണിക്കുകയായിരുന്നു.
മാർച്ച് 12,13 തീയതികളിൽ രാത്രിയാണ് പീഡനം നടന്നതിട്ടുള്ളത്. 12 ന് രാത്രി എട്ടരയോടെ പ്രാർത്ഥന നടത്തുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും അവയവങ്ങളിൽ തലോടുകയുമായിരുന്നു. 13 ന് രാത്രി പത്തരയോടെയാണ് രണ്ടാമത് ലൈംഗിക പീഡനം നടന്നത്.
ഈ വിവരം ഇന്നലെയാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ പരാതിയായി എത്തിയത്. മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു. ഇന്ന് പുലർച്ചെയാണ് പുരോഹിതനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്