- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഹത്ത് പെട്രോൾ ഒഴിച്ചത് അനുരഞ്ജനത്തിന്റെ സാധ്യത തേടി; അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... കത്തിച്ചു പിടിച്ച ലൈറ്ററുമായി ഭാര്യയെ ചേർത്തു പിടിച്ച് രാജൻ കരഞ്ഞു; ചീറി അടുത്ത പൊലീസുകാരൻ കൈ വീശി; തീ ആളിപടർന്ന് അവർ കത്തിയമർന്നു; ജപ്തിക്കിടെ സംഭവിച്ചത് ആത്മഹത്യാ ശ്രമവും രക്ഷിക്കലുമല്ല; പച്ചയ്ക്ക് കത്തിക്കൽ; നെയ്യാറ്റിൻകരയിലെ വില്ലൻ പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. വെൺപകൽ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജനെ തടയാൻ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു.-ഇതായിരുന്നു ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ പൊലീസ് പറഞ്ഞ കഥ. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. പൊലീസാണ് ദമ്പതികളെ തീ കത്തിച്ചതെന്നതാണ് വസ്തുത. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് സത്യം പുറം ലോകം അറിയുന്നത്.
നെയ്യാറ്റിൻകര കോടതിയിൽ അയൽവാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഇവിടെ അടുത്തിടെ രാജൻ കെട്ടിയ താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ ഷെഡ് പൊളിക്കാൻ എത്തിയപ്പോഴാണ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവസമയത്ത് പിടിച്ചുമാറ്റാൻ ശ്രമിച്ച ഗ്രേഡ് എസ്ഐ അനിൽകുമാറിനും സാരമായി പൊള്ളലേറ്റുവെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ജപ്തി ചെയ്യാനെത്തിയ പൊലീസ് ഉടൻ മാറണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ടെന്നും അര മണിക്കൂർ വേണമെന്നും രാജൻ ആവശ്യപ്പെട്ടു.
എന്നാൽ പൊലീസ് അതിന് വഴങ്ങിയില്ല. മാറിയേ മതിയാകൂവെന്ന് പറഞ്ഞു. ഇതോടെയാണ് തങ്ങളുടെ ദുഃഖം പൊലീസിന് മനസ്സിലാകാൻ വേണ്ടി രാജൻ ഭാര്യയേയും ചേർത്തു പിടിച്ച് പെട്രോൾ ഒഴിച്ചത്. ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. ലൈറ്ററും കത്തിച്ചു പിടിച്ചു. ഇതോടെ പൊലീസുകാരൻ മുമ്പോട്ട് ആഞ്ഞു വന്നു. കത്തിച്ച ലൈറ്റർ കൈ കൊണ്ട് തട്ടി. ഇതോടെ തീ ദേഹത്ത് ആളിക്കത്തി. ഭാര്യയ്ക്കും ഭർത്താവിനും ഗുരുത പൊള്ളലേൽക്കുകയും ചെയ്തു.
ദേഹത്ത് പെട്രോൾ ഒഴിച്ച ദമ്പതികളുമായി ഒത്തൂതീർപ്പിന്റെ ഭാഷയിൽ പൊലീസ് സംസാരിക്കാൻ ശ്രമിച്ചില്ലെന്നതാണ് വസ്തുത. പെട്രോൾ ദേഹത്ത് ഒഴിച്ച് ലൈറ്റർ കത്തിച്ചുടനെ തീയെ പൊലീസു തന്നെ ദേഹത്തേക്ക് പടർത്തി. പിന്നീട് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് പൊലീസിന്റെ ക്രൂരത മറനീക്കി പുറത്തു വന്നത്. ക്രൂരനായ പൊലീസിന്റെ മനസ്സ് തന്നെയാണ് ഇവരുടെ ദേഹത്ത് തീ പിടിക്കാനുള്ള സാഹചര്യമൊരുക്കിയത്.
അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... അടുക്കരുത്... കൈയിൽ കത്തിച്ചു പിടിച്ച ലൈറ്ററുമായി രാജൻ പറഞ്ഞു. ഇതിനിടെയാണ് പൊലീസുകാരൻ മുന്നോട്ട് ചാടി ലൈറ്ററിൽ തട്ടിയത്. ഇതാണ് ദേഹത്ത് പടർന്നത്. ഗ്യാസ് കൊണ്ടാണ് ലൈറ്റർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ കൈകൊണ്ട് വീശി കാറ്റുണ്ടാക്കി അണയ്ക്കാൻ കഴിയില്ല. കൈ വീശിയതോടെ തീ ദേഹത്തേക്ക് പടരുകയും ചെയ്തു. അങ്ങനെയാണ് ദുരന്തം ഉണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റ രാജനെയും ഭാര്യയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദമ്പതികളിൽ ഭർത്താവിന്റെ നിലഗുരുതരമാണ്. പോങ്ങയിൽ രാജനാണ് അൻപതുശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്നത്. നാട്ടുകാരിലൊരാൾ ഫേസ്ബുക്കിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. നെയ്യാറ്റിൻകര മുൻസിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞദിവസംമാണ് രാജനെയും കുടുംബത്തെ ഒഴിപ്പിക്കാൻ പൊലീസെത്തിയത്. തുടർന്നായിരുന്നു ആത്മഹത്യാശ്രമം. ഒരു വർഷം മുമ്പ് തൊട്ടടുത്ത അയൽവാസി വസന്ത തന്റെ മുന്ന് സെന്റ് മുരയിടം രാജൻ കൈയേറിയതായി കാണിച്ച് കേസ് നൽകുകയും നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
തുടർന്നും രാജൻ ഈ പുരയിടത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയതിനാൽ ജൂണിൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രാജന്റെ എതിർപ്പുകാരണം നടപടി പൂർത്തിയായില്ല. തുടർന്നാണ് കഴിഞ്ഞദിവസം പൊലീൽസ് സഹായത്തോടെ ഒഴിപ്പിക്കാൻ എത്തിയത്. പൊലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ലൈറ്റർ പൊലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടർന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭാര്യ അമ്പിളിയുടെ പൊള്ളൽ ഗുരുതരമല്ല. എ എസ് ഐ അനിൽ കുമാറാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ