- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: 81 കാരൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് റിട്ട.അദ്ധ്യാപകനായ വി.എൻ.വാസുദേവൻ നായർ; മനംനൊന്താണ് കടുംകൈയ്ക്ക് മുതിരുന്നത് എന്ന് മരണമൊഴി
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിനിരയായ 81 കാരൻ ആത്മഹത്യ ചെയ്തു. റിട്ട. അദ്ധ്യാപകനായ വയ്യാറ്റുപുഴ പുലയൻ പാറ മോഹന വിലാസം വീട്ടിൽ വി.എൻ വാസുദേവൻ നായർ ആണ് വീടിനോട് ചേർന്ന ചായ്‌പ്പിൽ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. തിങ്കൾ
രാത്രി 7 ന് ആണ് സംഭവം.
25 ലക്ഷം രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ച വാസുദേവൻ അതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് മരണ മൊഴി എഴുതി വച്ചിരുന്നു. പണം മടക്കി കിട്ടാൻ സമരത്തിലും കേസിലും വാസുദേവൻ സജീവമായി ഇടപെട്ടിരുന്നു. വയ്യാറ്റുപുഴ വി.കെ.എൻ.എം വി.എച്ച്.എസ്.എസ് സ്‌കൂളിലെ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: ഭവാനിയമ്മ. മക്കൾ : ഇന്ദു, സിന്ധു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു കൊടുക്കും.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്