- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ ഫേസ് ബുക്ക് പോസ്റ്റ്; എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
ഇടുക്കി: മതസ്പർധ വളർത്തുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടുവെന്ന പരാതിയിൽ എസ്ഡിപിഐ പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകർ. കട്ടപ്പന കൊല്ലംപറമ്പിൽ ഉസ്മാൻ ഹമീദ് (41)നെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഇയാളുടെ കടയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. മിനുട്ടുകൾക്കുള്ളിൽ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.
സൈബർ സെല്ലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കള്ളക്കേസ് ചമച്ചുവെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ആർഎസ്എസ് കലാപത്തിന് ആഹ്വാനം ചെയ്തതായുള്ള വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു എഫ്ബി പോസ്റ്റ്. ഇത് മതസ്പർധ വളർത്തുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ചുള്ള പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കട്ടപ്പന തകടിയേൽ ടെക്സ്റ്റയിൽസിന് സമീപത്തെ മൊബൈൽ കടയിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് നടന്നത്. പോപ്പുലർ ഫ്രണ്ട് നെടുങ്കണ്ടം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിലാണ് സ്റ്റേഷൻ ഉപരോധിച്ചത്. അനാവശ്യമായി എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടി പൊലീസ് അവസാനിപ്പിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പിട്ടാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സമരം ശക്തമാക്കാനാണ് എസ്ഡിപിഐ പ്രവർത്തകരുടെ തീരുമാനം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്