- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയക്കാരേക്കാൾ കൂർമബുദ്ധിയുള്ള ഈ ബിഹാറിയെ ആദ്യം തിരിച്ചറിഞ്ഞത് നരേന്ദ്ര മോദി; മോദിയെ വേറിട്ട് നിർത്തുന്നത് അതുല്യ അനുഭവപരിചയമെന്ന് വാഴ്ത്തിയതും ഈ രാഷ്ട്രീയ തന്ത്രജ്ഞൻ; പവാറിന്റെ വസതിയിൽ പ്രതിപക്ഷ നേതാക്കളെ കൂട്ടിയിണക്കിയ പ്രശാന്ത് കിഷോർ ഇനി രാഹുലിന്റെ കൂടാരത്തിലോ? നിർണായക കൂടിക്കാഴ്ചയോടെ ഇന്ദ്രപ്രസ്ഥത്തിൽ രാഷ്ട്രീയ തിരയിളക്കം
ന്യൂഡൽഹി: 'ദി വയറിന്' വേണ്ടി സമീപകാലത്ത് കരൺ താപ്പർ നടത്തിയ അഭിമുഖം കണ്ടാൽ അറിയാം....പ്രശാന്ത് കിഷോർ ഉള്ളിൽ ആരാണ് എന്ന്. പൊളിറ്റിക്കൽ സ്ട്രോറ്രജിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന( രാഷ്ട്രീയ തന്ത്രജ്ഞൻ) കരൺ താപ്പറിനെ പ്രശാന്ത് കിഷോർ ആദ്യമേ തിരുത്തുന്നു. ഇല്ല അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ പൊളിറ്റിക്കൽ എയ്ഡ്(സഹായി) എന്ന് വിളിച്ചാൽ തരക്കേടില്ല. താൻ ആരെയെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിക്കുന്നതും, അവരെ ജയിപ്പിക്കുന്നതും രണ്ടാണെന്നും അദ്ദേഹം പറയുന്നു. തങ്ങളെ പോലെയുള്ളവർ ഓവർറേറ്റേഡാണെന്നും അദ്ദേഹം പറയുന്നു. ഇതുകൊണ്ടൊക്കെ തന്നെയാവും, പ്രശാന്ത് കിഷോർ ചൊവ്വാഴ്ച രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ അത് ഊഹാപോഹങ്ങൾക്ക് വഴി തെളിച്ചത്.
എന്തുകൊണ്ടാണ് കോൺഗ്രസ് പോലൊരു പാർട്ടി പ്രശാന്ത് കിഷോറിന്റെ സേവനം തേടാത്തതെന്ന ചോദ്യം നേരത്തെ ഉയർന്നിരുന്നു.100 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് പോലെയുള്ള കക്ഷികൾ തങ്ങളുടെ പ്രവർത്തന ശൈലി മാറ്റണം. പാർട്ടിക്ക് ഒരുപ്രശ്നമുണ്ടെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും അതിന് പരിഹാരം കാണുകയും വേണം. തന്റെ പ്രവർത്തനശൈലിയുമായി കോൺഗ്രസ് പൊരുത്തപ്പെടില്ലെന്ന് കരുതുന്നതായും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. ഏതായാലും വഴിയേ വരുന്ന എല്ലാ പാർട്ടികളുടെയും ഉപദേഷ്ടാവോ, തന്ത്രജ്ഞനോ ആകുക എന്ന സമീപനം അദ്ദേഹത്തിനില്ല. തനിക്ക് ആ പാർട്ടിയിൽ കൃത്യമായ ഇടപടൽ നടത്താൻ കഴിയുമെന്ന് ബോധ്യപ്പെടണം. അതാണ് അദ്ദേഹം മനസ്സിൽ കൽപിക്കുന്ന യോഗ്യത.
രാഹുലിന്റെ വസതിയിൽ വച്ചായിരുന്നു പ്രശാന്ത് കിഷോറിന്റെ നിർണ്ണായക കൂടിക്കാഴ്ച്ച. എ ഐസിസി സെക്രട്ടറിമാരയ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ വർഷം അവസാനത്തോടെ ഉത്തർ പ്രദേശ്, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ പോളിങ് ബുത്തിലേക്ക് പോകാനിരിക്കെ നിർണ്ണായക തീരുമാനങ്ങൾ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് പ്രശാന്ത് കിഷോറുമായുള്ള കുടിക്കാഴ്ച്ച വിശേഷിക്കപ്പെടുന്നത്.
രാഷ്ട്രീയ ചർച്ചകളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി പ്രശാന്ത് കിഷോറുമായി കോൺഗ്രസ് തുടർച്ചയായി ചർച്ചകൾ നടന്നുവരുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും നവ്ജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള അസ്വാരസ്യവും ചർച്ചയിൽ പ്രധാന വിഷയമായിരുന്നു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഒരു പരിഹാരത്തെക്കുറിച്ച് സൂചന നൽകി. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ സിദ്ധുവിനും അമരീന്ദർ സിംഗിനും സന്തോഷവാർത്ത ലഭിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അടുത്തിടെ, എൻസിപി നേതാവ് ശരദ് പവാറിന്റെ വസതിയിൽ, പ്രതിപക്ഷ നേതാക്കൾ അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് പ്രശാന്ത് കിഷോറിന്റെ ഉത്സാഹത്തിലായിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള തയ്യാറെടുപ്പുകൾക്കും പ്രതിപക്ഷ സഖ്യത്തിനും ഈ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ ഇടപെടലുകൾ നിർണായകമാകുമെന്നാണ് കണക്കുകൂട്ടൽ.
മോദിക്കും മമതയ്ക്കും ഒപ്പം പ്രവർത്തിച്ച അനുഭവം
2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ചു, ബിഹാറിൽ നിതീഷ്, ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡി, ഇപ്പോൾ മമതയും. എന്നാൽ, താൻ ആരെയെങ്കിലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കി എന്നുപറയുന്നതിൽ കഥയില്ലെന്നും പ്രശാന്ത് പറയുന്നു. 2011 ൽ ഗുജറാത്തിലെ പോഷകാഹാര പ്രശ്നവുമായി ബന്ധപ്പെട്ടാണ് മോദിയെ ആദ്യം കാണുന്നത്. അക്കാര്യത്തിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ്, മോദി പ്രശാന്തിനെ തന്റെ രാഷ്ട്രീയ തന്ത്രജ്ഞനാക്കിയത്. മോദിയുടെ അതുല്യമായ അനുഭവപരിചയമാണ് അദ്ദേഹത്തെ സമകാലിക ഇന്ത്യയിൽ വേറിട്ടുനിർത്തുന്നതെന്ന് പ്രശാന്ത് കിഷോർ വിലയിരുത്തുന്നു. 15 വർഷം ആർഎസ്സ് രാഷ്ട്രീയ പ്രചാരകനെന്ന നിലയിലും 15 വർഷം ബിജെപിയുടെ രാഷ്ട്രീയ സംഘാടകൻ എന്ന നിലയിലും 15 വർഷം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഉള്ള പരിചയം. ഇതാണ് മോദിയെ വേറിട്ട് നിർത്തുന്നത്, അദ്ദേഹം പറയുന്നു. പൊതുജനവികാരം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. അതേസമയം, മോദിയുടെ ദൗർബല്യം എന്തെന്ന് ചോദിച്ചാൽ അത് പറയാൻ താൻ ആളല്ല എന്നാണ് പ്രശാന്ത് കിഷോർ പറയുക. എന്നിരുന്നാലും, മോദി അൽപം കൂടി ആളുകളോട് ദീനാനുകമ്പ കാട്ടണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായ
ബംഗാളിൽ വിജയിക്കാൻ പോകുന്നു എന്നതരത്തിൽ വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. എന്നാൽ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതികൊണ്ട് മാത്രം എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് മിക്കതിനേക്കാളും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. അഭൂതപൂർവമായ മത ധ്രുവീകരണം ഒരു വലിയ ഘടകമായിരുന്നു.
മമതയെ ആക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല
പരാജയം സംഭവിക്കുന്നതോടെ എന്താണ് തെറ്റുപറ്റിയതെന്ന കാര്യത്തിൽ ആളുകൾ വിനയാന്വിതരാകണം. മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക്ഗുണം ചെയ്തില്ല. മമതയ്ക്ക് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശേഷിയെ ബിജെപി വല്ലാത കുറച്ചുകണ്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ദീദിക്ക് പരുക്കേറ്റതും നടക്കാനാവാതെ വന്നതും വല്ലാത്ത വെല്ലുവിളിയായി. കാരണം മമതയെ ആണ് മുഴുവൻ പ്രചാരണത്തിനുമായി ആശ്രയിച്ചത്. അതുകൊണ്ട് അതൊരു വെല്ലുവിളിയായിരുന്നു, പ്രശാന്ത് കിഷോർ പറഞ്ഞു. വീൽചെയറിൽ പ്രചാരണം നടത്തുന്ന മമത പയറ്റുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ബിജെപി ആവർത്തിച്ച് ആരോപിച്ചിരുന്നു. ഏതായാലും ജനങ്ങൾ അവരുടെ ഹിതം അറിയിച്ചു, പ്രശാന്ത് കിഷോർ പറഞ്ഞു.
. തൃണമൂലിന്റെ വിജയം മറ്റുപ്രതിപക്ഷ കക്ഷികളും സന്ദേശമായി കണക്കാക്കണമെന്നാണ് പ്രശാന്ത് പറയുന്നത്. അവർക്കും ബിജെപിയെ എതിരിടാനും പരാജയപ്പെടുത്താനും കഴിയും എന്ന സന്ദേശം. കോൺഗ്രസ് അതുമനസ്സിലാക്കിയോ എന്ന് കണ്ടറിയാം.
മറുനാടന് മലയാളി ബ്യൂറോ