- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്തയ്ക്ക് ബന്ധപ്പെട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ ആദ്യം കൊഞ്ഞണം കുത്തുന്ന ഇമോജി; വീണ്ടും ചോദിച്ചപ്പോൾ സീമയുടെ പുറംതിരിഞ്ഞ ഫോട്ടോയും! കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്; വിവാദം
തിരുവനന്തപുരം: വാർത്തയുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന് ശ്രമിച്ച മാധ്യമപ്രവർത്തകയോട് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ പ്രശാന്ത് നായർ അപകീർത്തികരമായി പെരുമാറിയെന്ന് ആക്ഷേപം. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള വാർത്ത തയ്യാറാക്കുന്നതിനു വേണ്ടി് വാട്സ് ആപ്പിലൂടെ സംസാരിക്കാൻ തുനിഞ്ഞപ്പോഴാണ് മാതൃഭൂമി ദിപത്രത്തിലെ റിപ്പോർട്ടർ കെപി പ്രവിതയോട് മോശമായി പെരുമാറിയെന്ന ആക്ഷേപം ഉയർന്നത്.
പ്രശാന്ത് ആദ്യം കൊഞ്ഞനം കുത്തുന്ന ഇമോജി അയക്കുകയും പിന്നാലെ സീമയുടെ ചിത്രയും അയച്ചു. ഈ സ്ക്രീൻഷോട്ട് മാധ്യമപ്രവർത്തക പുറത്തു വിട്ടതോടെയാണ് വിവാദമായത്. ഒരു വാർത്തയുടെ ആവശ്യത്തിന് വേണ്ടിയാണ് താൻ ബന്ധപ്പെടാൻ ശ്രമിക്കുന്നതെന്നും ഇപ്പോൾ സംസാരിക്കാൻ സാധിക്കുമോ എന്നുമുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് സിനിമാ നടൻ സുനിൽ സുഖദയുടെ ചിത്രമായിരുന്നു പ്രശാന്തിന്റെ മറുപടി. തുടർന്ന് താങ്കളെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതികരണമറിയാൻ വേണ്ടി മാത്രമാണെന്നും മാധ്യമ പ്രവർത്തക വിശദീകരിക്കുച്ചു. തുടരാണ് ഒ..യാ... എന്നു പറഞ്ഞുകൊണ്ടുള്ള സീമയുടെ ചിത്രം തിരിച്ചയച്ചത്.
ഇതിൽ പ്രകോപിതയായ മാധ്യമപ്രവർത്തക എന്തുതരത്തിലുള്ള മറുപടിയാണിത് എന്ന് ചോദിച്ചപ്പോൾ മറ്റൊരു നടിയുടെ ചിത്രം പ്രശാന്ത് അയച്ചു. ഇത്തരം തരംതാഴ്ന്ന പ്രതികരണം ഉത്തരവാദിത്തപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനിൽനിന്നും പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് അധികാരികളോട് പരാതിപ്പെടുമെന്നും പ്രവിത പ്രശാന്തിനോട് പറഞ്ഞു. ഇനി പ്രതികരണം ആവശ്യമില്ലെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്നാണ് താങ്കൾ ആദ്യം പഠിക്കേണ്ടതെന്നും പ്രവിത പറയുന്നു. ഇതിനോട്, വാർത്ത ചോർത്തിയെടുക്കുന്ന രീതി കൊള്ളാം എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
മാധ്യമപ്രവർത്തകരെ തോട്ടിപ്പണിയെടുക്കുന്നവരുമായി താരതമ്യം ചെയ്യുന്നതിൽ അത്ഭുതപ്പെടാനുമില്ലെന്നും പ്രശാന്ത് പറയുന്നു. കഴിഞ്ഞ ദിവസമാണ് കളക്ടർ ബ്രോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രശാന്ത് ഒപ്പിട്ട കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ബന്ധപ്പെട്ട ധാരണ പത്രം വിവാദത്തിലായത്. തുടർന്ന് ധാരണാ പത്രം റദ്ദാക്കാനും ഒപ്പിടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടത്താനും സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് വേണ്ടിയായിരുന്നു മാധ്യമപ്രവർത്തക പ്രശാന്തിനെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ