- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി സദാചാര ആക്രമണം: ദമ്പതിമാർക്കെതിരെ പൊലീസ് ചുമത്തിയ കേസിൽ പ്രത്യുഷിന് ജാമ്യം; യുവാവിന് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് വ്യക്തമാക്കി മെഡിക്കൽ റിപ്പോർട്ട്; എന്നിട്ടും പൊലീസിനെ വെള്ള പൂശി അന്വേഷണ റിപോർട്ട്
കണ്ണൂർ: തലശ്ശേരിയിൽ പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരയായ ദമ്പതിമാരിൽ പ്രത്യുഷിന് ജാമ്യം. തലശ്ശേരി മജിസ്‌ട്രേട്ട് കോടതിയാണ് പൊലീസിന്റെ ആക്രമണത്തിന് ഇരയായ പ്രത്യുഷിന് ജാമ്യം അനുവദിച്ചത്. പൊലീസിനെ ആക്രമിച്ചു , കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് തലശ്ശേരി പൊലീസ് പ്രത്യുഷിനെതിരെ കേസെടുത്തിരുന്നത്. ഈ കേസിൽ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തലശേരി സബ്ജയിലിലുള്ള ഇയാൾ വൈകുന്നേരം ജയിൽ മോചിതനാകും
കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.
ഴിഞ്ഞ ജൂൺ അഞ്ചിന് കൃത്യനിർവഹണത്തിനിടെയിൽ തലശേരി എസ്‌ഐ മനുവിനെയും പ്രജിഷിനെയും ഭാര്യയോടൊപ്പം കടൽ കാണാനെത്തിയ പ്രത്യുഷ് സ്ഥലം വിടാൻ പറഞ്ഞതിൽ പ്രകോപിച്ച് മർദ്ദിച്ചുവെന്നാണ് പരാതി. എന്നാൽ പ്രത്യുഷും ഭാര്യയേയും പൊലീസിനെ മർദ്ദിച്ചെന്ന തലശ്ശേരി പൊലീസിന്റെ വാദം തള്ളുന്നതാണ് പ്രത്യുഷിന്റെ മെഡിക്കൽ റിപ്പോർട്ട്. പ്രത്യുഷിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചതവുണ്ടെന്നാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇടത് കാലിനും വലത് മുട്ടിനും പരുക്കേറ്റിട്ടുണ്ടെന്നും കണ്ണിന് താഴെ രക്തം കല്ലിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇക്കഴിഞ്ഞ 5 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കടൽപ്പാലത്തിലെത്തിയ ദമ്പതികളെ പൊലീസ് കാരണമില്ലാതെ മർദ്ദിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോയതായുമാണ് പ്രത്യുഷിന്റെ ഭാര്യയും ധർമടം സ്വദേശിനിയുമായ മേഘ നൽകിയ പരാതി.
അതേസമയം പൊലീസിനെ വെള്ളപൂശി കൊണ്ടുള്ള റിപ്പോർട്ടാണ് നേത്തെ പുറത്തുവന്നത്. എസ്. ഐ മനുവിന് വലത് കവിളിലും ഇടതുകൈയിലും സി.പി.ഒ പ്രജീഷിന് വലതു ഇടതു കൈകൾക്കുമാണ് ചതവുള്ളത്. പൊലിസിന്റെ ഔദ്യോഗിക കൃത്യനിർവഹണം നടത്തിയ മേഘയുടെ ഭർത്താവ് പ്രത്യൂഷ് വാക്കേറ്റത്തിനിടെയിൽ തങ്ങളെ ഹെൽമെറ്റുകൊണ്ടു മർദ്ദിച്ചുവെന്നാണ് പൊലിസ് മൊഴിനൽകിയിട്ടുള്ളത്. തലശേരി എ. എസ്. പി വിഷ്ണു പ്രസാദാണ് സംഭവത്തെ കുറിച്ചു അന്വേഷണം നടത്തിയത്. എ. എസ്‌പിക്ക് മുൻപിലാണ് എസ്. ഐയും സി.പി.ഒയും മൊഴിനൽകിയത്.
ഇതിനു സമാന്തരമായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്‌പി നടത്തിയ അന്വേഷണത്തിലും ഇതിനു സമാനമായ പരാമർശങ്ങൾ തന്നെയാണെന്ന് സൂചന. കതിരൂർ എരുവട്ടി പിനാങ്കിമെട്ട വിശ്വം വീട്ടിൽ മേഘ വിശ്വനാഥൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ എന്നിവർക്ക് നൽകിയ പരാതിയെ തുടർന്നാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടത്. അക്രമത്തിൽ മേഘയുടെഭർത്താവ് പാലയാട് മേലൂർ സ്വദേശി പ്രത്യൂഷിന് ഗുരുതരമായി പരുക്കേറ്റതായുള്ള മെഡിക്കൽ റിപോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു സമാനമായി തലശേരി എസ്. ഐ മനുവിനും മറ്റൊരു പൊലിസുകാരനും പ്രത്യൂഷിന്റെ ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
വാക്കേറ്റത്തിനിടെയിൽ എസ്. ഐ മനുവിന്റെ വലതുകവിളിലും ഇടതു കൈത്തണ്ടയിൽ ഹെൽമെറ്റുകൊണ്ടുള്ള അടിയേറ്റ് ചതവു സംഭവിച്ചിട്ടുണ്ട്. മറ്റൊരു പൊലിസുകാരനും ഇതു തടയുന്നതിനിടെയിൽ പരുക്കേറ്റു. എന്നാൽ ഇതിനെക്കാൾ ഗുരുതരമാണ് പ്രത്യൂഷിന്റെ പരുക്കെന്നാണ് മെഡിക്കൽ റിപോർട്ട്്. തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് ഇയാളെ പരിശോധിചു വൂണ്ട് റിപോർട്ട് നൽകിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചാം തീയ്യതി തലശേരി നഗരത്തിൽ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം രാത്രി 11.40ന് തലശേരി കടൽപാലത്തിനടുത്തെ വാക്ക് വേയിൽ കാറ്റുകൊള്ളാനെത്തിയ തങ്ങൾ മഴകാരണം പാണ്ടികശാലയിലെ ഷെഡിൽ കയറി നിൽക്കുകയും ഈ സമയം പട്രോളിങ് നടത്തിയിരുന്ന പൊലിസ് സംഘം പിടികൂടുകയുമായിരുന്നുവെന്നാണ് മേഘയുടെ പരാതിയിൽ പറയുന്നത്.
അവിടെ കടൽ ക്ഷോഭവും കഞ്ചാവ്, മയക്കുമരുന്ന് സംഘത്തിന്റെ ഭീഷണിയുള്ള സ്ഥലമായതിനാൽ മാറണമെന്നു പറഞ്ഞ പൊലിസിനോട് അങ്ങനെയെന്തെങ്കിലും ഓർഡറുണ്ടോയെന്ന് പ്രത്യൂഷ് തിരിച്ചു ചോദിക്കുകയും എസ്. ഐ മനുവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെയിൽ ഇവർ വന്ന ബൈക്കിന്റെ രേഖകൾ ആവശ്യപെട്ട പൊലിസിനോട് നാളെ സ്റ്റേഷനിൽ ഹാജരാക്കാമെന്ന് പറഞ്ഞ പ്രത്യുഷിനെ വലിച്ചിഴച്ചു ജീപിൽ കയറ്റുകയും മാരകമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് മേഘയുടെ പരാതി. ഭർത്താവിനെ വെറുതെ വിടണമെന്നു കരഞ്ഞുകൊണ്ടു പറഞ്ഞ യുവതിയെയും മറ്റൊരുവണ്ടിയിൽ സ്റ്റേഷനിലെത്തിചു. ഇതിനിടെയിൽ ജീപിനകത്തു നിന്നും പ്രത്യൂഷിന് മാരകമായി മർദനമേൽക്കുകയുണ്ടായി., ഇയാളുടെ വലതു കൈമുട്ടിനും കാൽപാദങ്ങൾക്കും നടുവിനും പുറത്തും ചതവുണ്ട്. ബൂട്ട്സിട്ട് കാൽപാദം ചവുട്ടിയരക്കുകയും കവിളിലും കഴുത്തിലും പിൻവശത്തും അടിചതായും പരാതിയുണ്ട്.
മെഡിക്കൽ റിപോർട്ടിൽ പ്രത്യൂഷിന് മാരകമായി മർദനമേറ്റതായി വ്യക്തമായി രേഖപെടുത്തിയിട്ടുണ്ട്. സ്റ്റേഷനിലെത്തിയ തങ്ങൾക്കു നേരെ വിവരമറിഞ്ഞെത്തിയ സി. ഐ അസഭ്യ വർഷം നടത്തിയതായും രാത്രി മുഴുവൻ സ്റ്റേഷന് പുറത്തു നിർത്തിയതായും ഭർത്താവിനെ കെട്ടിതൂക്കുമെന്ന് ഭീഷണിപെടുത്തിയതായും മേഘയുടെ പരാതിയിൽ പറയുന്നു.