ന്യൂഡൽഹി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മ വാർഷികദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാഛാദനം ചെയ്ത ഛായാചിത്രത്തെ ചൊല്ലി വിവാദം. സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമല്ല പകരം അദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കിയെടുത്ത ചലച്ചിത്രത്തിൽ അഭിനയിച്ച നടന്റെ ചിത്രമാണ് രാഷ്ട്രപതി അനാഛാദനം ചെയതതെന്നാണ് ആരോപണം.

ജനുവരി 23ന് ചിത്രം അനാഛാദനം ചെയ്തതിന് പിന്നാലെ രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചടങ്ങിന്റെ ചിത്രം പങ്കുവെച്ചിരുന്നു

2019 ലിറങ്ങിയ സിനിമയിൽ പ്രൊസൻജിത് ചാറ്റർജിയാണ് നേതാജിയായി അഭിനയിച്ചത്. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി അനാഛാദനം ചെയ്തത് ഈ ചിത്രമാണെന്നാണ് ആരോപണം. തൃണമൂൽ എംഎൽഎ മഹുവാ മൊയ്ത്ര, മാധ്യമപ്രവർത്തക ബർക്ക ദത്ത് തുടങ്ങീ ഒട്ടേറെ പ്രമുഖർ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് ട്വിറ്ററിൽ പ്രതികരിച്ചു.

എന്നാൽ അസ്ഥാനത്തുള്ള വിവാദമാണിതെന്നാണ് ബിജെപി പ്രതികരിക്കുന്നത്. നേതാജിയുടെ കുടുംബം നൽകിയ ചിത്രം നോക്കി പ്രമുഖ ചിത്രകാരൻ പരേഷ് മെയ്തിയാണ് ചിത്രം വരച്ചതെന്നാണ് ബിജെപിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

'പ്രസൻജിത്ജിയുമായി ഒരു സാമ്യവും ചിത്രത്തിനില്ല. തീർത്തും അനാവശ്യമായ വിവാദമാണിത്', ബിജെപി വൃത്തങ്ങൾ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

President Kovind unveils the portrait of Netaji Subhas Chandra Bose at Rashtrapati Bhavan to commemorate his 125th birth anniversary celebrations. pic.twitter.com/Y3BnylwA8X

- President of India (@rashtrapatibhvn) January 23, 2021
content highlights: Did President Unveil a Photo of Actor Prosenjit as SubhashChandrabose in Rashtrapathi Bhavan, Stir