പത്തനംതിട്ട: പിഎസ് സി ഇന്ന് നടത്തിയ പത്താം ക്ലാസ് ലെവൽ പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടത്തിലെ സിൽവർലൈൻ സംബന്ധിയായ ചോദ്യം ഉദ്യോഗാർഥികളെ വലച്ചു. അഞ്ചാം നമ്പരായി വന്ന ചോദ്യമാണ് വിദ്യാർത്ഥികളിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. നിർദിഷ്ട സിൽവർലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല: എന്നതായിരുന്നു ചോദ്യം. ഉത്തരമായി നൽകിയിരുന്നത് എ-കോഴിക്കോട്, ബി-തൃശൂർ, സി-പത്തനംതിട്ട, ഡി-കോട്ടയം എന്നിവയാണ്.

ഈ നാലു ജില്ലകളും പദ്ധതിയുടെ കീഴിൽ വരുന്നുണ്ട്. ചോദ്യകർത്താവ് സിൽവർലൈൻ മാപ്പ് നോക്കിയാകും ചോദ്യം തയാറാക്കിയത് എന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. മാപ്പിനുള്ളിൽ മറ്റ് മൂന്നു ജില്ലകളുടെയും ആസ്ഥാനത്തിന്റെ പേര് എഴുതിയിടത്തു കൂടിയാണ് സിൽവർലൈൻ സൂചിപ്പിക്കുന്ന ചുവന്ന വര കടന്നു പോകുന്നത്. പത്തനംതിട്ട ജില്ലയിൽ മാത്രം തിരുവല്ല എന്ന് എഴുതിയിടത്തു കൂടി ചുവന്ന വര കടന്നു പോകുന്നു.

പത്തനംതിട്ട എന്ന പേര് ലൈനിൽ നിന്ന് മാറിയാണ് കിടക്കുന്നത്. ഇതാകും ചോദ്യകർത്താവിന്റെ മനസിൽ ലഡു പൊട്ടിച്ചത്. പക്ഷേ, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ, കുന്നന്താനം പഞ്ചായത്തുകളിലൂടെയാണ് ലൈൻ കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്നത് എന്ന കാര്യം മാത്രം ചോദ്യകർത്താവ് അറിഞ്ഞില്ല. പത്തനംതിട്ട ശരിയുത്തരം എന്ന തരത്തിലാണ് ചോദ്യം ഇട്ടിരിക്കുന്നത് എന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

കേരള പി.എസ്.സി പത്താം ലെവൽ പ്രാഥമിക പരീക്ഷയുടെ ആദ്യ ഘട്ടം ഫെബ്രുവരി 20ന് സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി നടന്നു. നാലു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉണ്ടായിരുന്നത്.

പത്താം ക്ലാസ് യോഗ്യതയായി വരുന്ന തസ്തികളായ എൽ.ഡി.സി ഉൾപ്പടെയുള്ളവയിലേക്കും എൽ.ജി.എസ് എന്നിവയിലേക്ക് അപേക്ഷിച്ചവർക്കുമായാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഇതിൽ യോഗ്യത നേടിയാൽ മാത്രമെ മെയിൻ പരീക്ഷ എഴുതാൻ കഴിയൂ. പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതൽ 3.15 വരെയായിരുന്ന