ഹൈദരബാദ്: രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ 19 കാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. ഒരുമാസത്തിനിടെയിലാണ് 19കാരൻ രണ്ട് കൂട്ടികളെയും കൊലപ്പെടുത്തിയത്. നാട്ടുകാർ ഇയാളെ സൈക്കോയെന്നാണ് വിളിക്കുന്നതെന്ന് പൊലീസ് പറയുന്നു.

മാർച്ച് 14ന് വീട്ടുമുറ്റത്ത് കളിക്കുകയായിരന്ന ആറ് വയസുകാരനെ ഉച്ചയോടെ കാണാതാവുകയായിരുന്നു. പിറ്റേദിവസം കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകം അന്വേഷിക്കാൻ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. കൊലപാതകവുമായി 19കാരനെ സംശയമുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വാഴത്തോട്ടത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് സമീപപ്രദേശത്തുനിന്നും കാണാതായ എട്ടുവയസുകാരനെ സമാനമായ രീതിയിൽ കൊലപ്പെടുത്തിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഈ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കനാലിൽ തള്ളുകയായിരുന്നു.