- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- News Qatar
ഇനി ഇവിടെ പകലും രാത്രിയും തുല്യം; താപനിലയിൽ വ്യത്യാസം വരും; മഴമേഘങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്; ഖത്തറിൽ വേനൽക്കാലം അവസാനിച്ചു
ദോഹ: ഖത്തറിൽ ജ്യോതിശാസ്ത്രപരമായി വേനൽക്കാലം അവസാനിച്ചു. സെപ്റ്റംബർ 22, തിങ്കളാഴ്ച മുതൽ ശരത്കാലം ആരംഭിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. ഈ ദിനത്തിൽ സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിൽ നേരിട്ട് എത്തുമെന്നും, പകലും രാത്രിയും തുല്യ ദൈർഘ്യത്തിലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ശരത്കാലത്തിന്റെ തുടക്കത്തോടെ താപനില മിതമായി അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, പ്രാദേശിക മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയും വർധിക്കും. വേനൽക്കാലത്തിന്റെ കാഠിന്യം കുറയുന്നതോടെ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ജ്യോതിശാസ്ത്രപരമായി നടക്കുന്ന ഈ മാറ്റങ്ങൾ കാലാവസ്ഥയിലും പ്രകടമാകും. വേനൽക്കാലം അവസാനിക്കുന്നതോടെ ശൈത്യകാലത്തിലേക്കുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. പകലും രാത്രിയും തുല്യമാകുന്നത് പ്രകൃതിയിൽ ദൃശ്യമാകുന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ്.