- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ട് അമ്പലത്തറ കോളിയാറിലെ പാറമടയിൽ സ്ഫോടനം; ഒരാൾ മരിച്ചു
കാസർകോട്: അമ്പലത്തറ കോളിയാറിൽ പാറമടയിൽ സ്ഫോടനം. ക്വാറിയോട് ചേർന്നുള്ള ഷെഡിലാണ് സ്ഫോടനമുണ്ടായത്. പാറമടയിലെ തൊഴിലാളിയായ രമേശൻ (50) ആണ് മരിച്ചത്.
വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം. പരിക്കേറ്റ രണ്ടു പേരെ കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇവിടെ ശക്തമായ മഴയും ഇടിമിന്നിലുമുണ്ടായിരുന്നു. ഇടിമിന്നലിൽ പാറ പൊട്ടിക്കാനുള്ള മരുന്ന് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ പറയുന്നത്.
Next Story