- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചത്ത പശുക്കിടാവിനെ കുഴിച്ചിടാൻ വന്ന യുവാക്കളോട് തന്റെ കദനകഥ പറഞ്ഞു; വയർ നിറച്ചു ഭക്ഷണവും 500 രൂപയും കൊടുത്തപ്പോൾ യുവാക്കൾ എന്തിനും സന്നദ്ധർ; യുവാക്കളുമായി ചെന്ന് ക്രൂരമർദനം; ഫർണിച്ചർ കടയിലെ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ നൽകിയ ഹോട്ടൽ നടത്തിപ്പുകാരി അറസ്റ്റിൽ
പത്തനംതിട്ട: വാര്യാപുരത്ത് ഫർണിച്ചർ കടയിലെ ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂർ ശാലേം ജങ്ഷനിൽ സുധീർ മൻസിലിൽ ശാന്തികുമാരി(43)യെയാണ് ഇന്നലെ വൈകിട്ട് ടൗണിൽ നിന്നും പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ അറസ്റ്റ് ചെയ്തത്.
വാര്യാപുരത്ത് ഫർണിച്ചർ കടയിലെ ജീവനക്കാരനായ സുദർശനനെ(57) വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ക്വട്ടേഷൻ ഏറ്റെടുത്ത ഇലന്തൂർ ചായപുന്നക്കൽ രാഹുൽ കൃഷ്ണൻ, നൂർ കരിം ഷേഖ്, മെഴുവേലി വെള്ളിക്കര ജിത്ത് ജോൺ ജോസഫ്, ശ്രീകൃഷ്ണപുരം വീട്ടിൽ ശിവവരദൻ എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഫർണിച്ചർ കടയോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടൽ നടത്തുകയാണ് ശാന്തി കുമാരി. ഇവരും ഭർത്താവും സ്ഥലത്തുണ്ടായിരുന്നു. സമീപത്തുള്ള നാട്ടുകാരോട് തങ്ങൾ ഫർണിച്ചർ കടയിലെ ജീവനക്കാരൻ സുദർശനനെ കൈകാര്യം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞിരുന്നു.
ക്വട്ടേഷൻ സംഘങ്ങളുമായി എത്തി ഫർണിച്ചർ കടയിൽ നിർമ്മാണ ജോലികൾ നടക്കുന്നിടത്ത് വച്ചാണ് സുദർശനനെ മർദിച്ചത്. വീട്ടമ്മയുടെ ഹോട്ടലിൽ വരുന്ന ഭർത്താവ് ഫർണിച്ചർ കടയുടെ വർക്ക്ഷോപ്പിൽ പോയി ജീവനക്കാരുമായി മദ്യപിക്കുന്നത് പതിവായിരുന്നു. ഇതിന്റെ പേരിൽ രണ്ടാഴ്ച മുൻപ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സുദർശനനെ വീട്ടമ്മ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തിരുന്നവത്രേ.
തുടർന്ന് ഇവർ സുദർശനൻ തന്നെ മർദിച്ചുവെന്ന് കാട്ടി വനിതാ സെല്ലിൽ പരാതി നൽകി. അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഈ രീതിയിൽ മുൻവൈരാഗ്യം വീട്ടമ്മയ്ക്ക് സുദർശനനോട് ഉണ്ടായിരുന്നു. വളരെ ചെറിയ തുകയ്ക്കാണ് വീട്ടമ്മ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ സുദർശനൻ ഇന്നലെയാണ് അപകട നില തരണം ചെയ്തത്.
ഇവരുടെ രണ്ടാം ഭർത്താവ് സുധീർ കേസിൽ രണ്ടാം പ്രതിയാണ്. ശാന്തികുമാരിയുടെ പശുവിന്റെ കിടാവിനെ കുഴിച്ചു മൂടാൻ വീട്ടിൽ വന്ന നാലു യുവാക്കളെ തന്റെ ദുരിത കഥ പറഞ്ഞ് കേൾപ്പിക്കുകയും സുദർശനനെ മർദിക്കാൻ പറഞ്ഞു വിടുകയുമായിരുന്നു. വീട്ടമ്മയുടെ കദനകഥ കേട്ടാണ് ചെറുപ്പക്കാർ സുദർശനനെ മർദിച്ചത്. പ്രതിഫലമായി ഭക്ഷണവും 500 രൂപയും മാത്രമാണ് ശാന്തി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story