- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവുമായി പിരിഞ്ഞ നാൽപത്തൊമ്പതുകാരിയുടെ ജീവനെടുത്ത് 31കാരനുമായുള്ള പ്രണയം; രാധികയുടെ പ്രണയത്തിൽ അസ്വഭാവികത കണ്ട് ബന്ധുക്കൾ; ഭാര്യാ സഹോദരിയെ കൊന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടി പൊലീസ്
കൊല്ലം: കുണ്ടറയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ്ചെയ്തു. മരണപ്പെട്ട യുവതിയുടെ സഹോദരി ഭർത്താവ് ലാൽ ആണ് അറസ്റ്റിലായത്. സംഭവത്തിന്ശേഷം ഒളിവിൽപൊയ പ്രതിയെ കുണ്ടറസ്റ്റേഷനിലെ എസ്എച്ച്ഒ മഞ്ചുലാലിന്റെയും സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ സുഗുണന്റെയും നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വൻജനാവലി പ്രതിയെ കാണാനായി സംഭവസ്ഥലത്ത് എത്തിയിരുന്നു.
തിങ്ങിക്കൂടിയ ജനങ്ങൾ പ്രതിയെ തെറിവിളിക്കാനും കയ്യറ്റംചെയ്യാനും തുടങ്ങിയതോടെ കൂടുതൽ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കഴിഞ്ഞ ശനിയാഴ്‌ച്ച വൈകുന്നേരം ആയിരുന്നു കുണ്ടറ മുളവന സ്വദേശിനി രാധിക(49) കൊല്ലപ്പെട്ടത്. രാധിക ഭർത്താവുമായി പിരിഞ്ഞ ശേഷം മുളവനയിലെ സ്വന്തം വീട്ടിൽ സഹോദരിക്കും സഹോദരിയുടെ ഭർത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഇതിനിടെ മുളവന സ്വദേശിയായ 30 വയസ്സുകാരനായ പ്രവീൺ എന്ന യുവാവുമായി ഇവർ അടുപ്പത്തിലായി. ഇതിനെ രാധികയുടെ സഹോദരി ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രവീൺ രാധികയുടെ സഹോദരിയെ ആക്രമിച്ചിരുന്നു. ഇതിനെതിരെ സഹോദരി നൽകിയ പരാതിയിൽ പ്രവീണിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പ്രവീൺ പൊലീസ് പിടിയിലാകുന്നതിന് മുൻപ് രാധികയുമായി പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി. പ്രവീൺ അറസ്റ്റിലായതോടെ തന്റെ വീട്ടിൽ നിന്നും ഇറങ്ങണമെന്ന് രാധിക സഹോദരിയോടും ഭർത്താവിനോടും ആവിശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സഹോദരിയുടെ ഭർത്താവ് ശനിയാഴ്‌ച്ച വൈകിട്ട് ആറ് മണിയോടെ രാധികയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. ഈ സമയം മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സുഗുണൻ പിന്തുടർന്ന് പിടികുടൂകയായിരുന്നു.