- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാർത്ഥികൾ 'പരീക്ഷാ പേ ചർച്ച' ആവശ്യപ്പെടുമ്പോൾ മോദിക്ക് കളിപ്പാട്ടങ്ങളിലാണ് കമ്പം; 'ജെ.ഇ.ഇ-നീറ്റ് പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യൂ; ട്വീറ്റുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോകത്തിന് വേണ്ടി കളിപ്പാട്ടങ്ങൾ നിർമ്മിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നിരവധി വിദ്യാർത്ഥികൾ കേന്ദ്രം കോവിഡ് കാലത്ത് പരീക്ഷകൾ നടത്താൻ പോകുന്നതിനെ വിമർശിച്ച് രംഗത്തെത്തുമ്പോൾ മോദി രാജ്യത്തെ കളിപ്പാട്ട കേന്ദ്രമാക്കുകയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
'ജെ.ഇ.ഇ-നീറ്റ് പരീക്ഷയെഴുതുന്നവർ മോദിയോട് പരീക്ഷയിൽ ചർച്ച ആവശ്യപ്പെടുമ്പോൾ (പരീക്ഷാ പേ ചർച്ച) മോദി ഇവിടെ കളിപ്പാട്ടങ്ങളുടെ മേൽ ചർച്ച നടത്തുന്നു,' രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.
മൻകി ബാത്തല്ല വിദ്യാർത്ഥികളുടെ പക്ഷത്ത് നിന്നും എന്ന ഹാഷ് ടാഗോടുകൂടിയായിരുന്നു രാഹുലിന്റെ ട്വീറ്റ്. മോദി ഇന്നത്തെ മൻകിബാത്തിൽ കുട്ടികളുടെ വികാസത്തിന് കളിപ്പാട്ടങ്ങൾ പ്രധാനമാണെന്ന് പറഞ്ഞിരുന്നു. ഇന്ത്യ കളിപ്പാട്ട നിർമ്മാണത്തിൽ അതിന്റെ നേതൃത്വ നിലയിലെത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'രാജ്യത്ത് നിരവധി പ്രദേശിക കളിപ്പാട്ടങ്ങളുടെ ശേഖരം തന്നെയുണ്ട്. ലോകത്ത് കളിപ്പാട്ടത്തിന്റെ കേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കും,' പ്രധാനമന്ത്രി പറഞ്ഞു. ജെ.ഇ.ഇ-നീറ്റ് പരീക്ഷ നടത്തുന്നതിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തെത്തിയിരുന്നു. ജെ.ഇ.ഇ നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി നേരത്തെയും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ തോൽവികളിൽ വിട്ട് വീഴ്ച ചെയ്യാനുള്ളതല്ല വിദ്യാർത്ഥികളുടെ സുരക്ഷയെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.