- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയമായി വിയോജിപ്പുണ്ട്, പക്ഷേ ഇടതുപക്ഷത്തുള്ളത് എന്റെ സഹോദരങ്ങൾ; അവരെ വെറുക്കാനാവില്ല; ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണം; ജോയ്സ് ജോർജിന്റെ അധിക്ഷേപ പരാമർശം വിവാദമായതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണം
മാനന്തവാടി: ഇടതുപക്ഷത്തെ വെറുക്കാൻ തനിക്കാവില്ലെന്ന് വയനാട് എം പി രാഹുൽ ഗാന്ധി. രാഷ്ട്രീയപരമായ വിയോജിപ്പുകൾ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരന്മാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ.
രാഹുൽ ഗാന്ധിക്കു നേരെ സിപിഐഎം പിന്തുണയോടു കൂടി ലോക്സഭയിലെത്തിയ മുൻ എംപി ജോയ്സ് ജോർജ് അധിക്ഷേപ പരാമർശം നടത്തിയത് കേരളത്തിൽ വലിയ വിവാദമാവുകയും ജോയ്സ് ജോർജ് മാപ്പുപറയുകയും ചെയ്തതിനും പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ആശയപോരാട്ടങ്ങൾക്ക് അപ്പുറം വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരവസരം ലഭിച്ചിട്ടും ഇടതു സർക്കാർ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാൽ വയനാട് മെഡിക്കൽ കോളേജ് യഥാർത്ഥ്യമാകുമെന്നും രാഹുൽ പറഞ്ഞു.
വയനാട് മണ്ഡലത്തിലൂടെയുള്ള രാഹുലിന്റെ റോഡ് ഷോയും പുരോഗമിക്കുകയാണ്. കൽപ്പറ്റയിലും തിരുവമ്പാടിയിലും രാഹുൽ വിവിധ പരിപാടികൾ നടത്തി വരികയാണ്. സുൽത്താൻ ബത്തേരിയിലും ഐ സി ബാലകൃഷ്ണനൊപ്പം റോഡ്‌ഷോയിലും രാഹുൽ പങ്കെടുത്തു. തെരഞ്ഞെടുപ്പു അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പ്രിയങ്കയും രാഹുൽ ഗാന്ധിയും മണ്ഡലത്തിൽ കൂടുതൽ സജീവമായി രംഗത്തുണ്ട്.
മറുനാടന് മലയാളി ബ്യൂറോ