- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റെക്സിൽ വീണ്ടും പരിശോധന; പന്ത്രണ്ടാമതായി പരിശോധന നടത്തിയത് സംസ്ഥാന ഭൂഗർഭ ജല അഥോറിറ്റി; വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന ഉണ്ടാവില്ല എന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ല് വില എന്ന് സാബു എം ജേക്കബ്; പരിശോധന പി.ടി.തോമസ് എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ
കിഴക്കമ്പലം: തെലങ്കാന അടക്കം അയൽ സംസ്ഥാനങ്ങളിൽ നിന്ന് കിറ്റക്‌സിനെ തേടി ക്ഷണം എത്തുമ്പോഴും കേരളത്തിൽ കമ്പനിയും സർക്കാരും കോൺഗസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കമ്പനിയിൽ ഇന്ന് വീണ്ടും പരിശോധന നടത്തി. പന്ത്രണ്ടാമതായി പരിശോധന നടത്തിയത് സംസ്ഥാന ഭൂഗർഭ ജല അഥോറിറ്റിയാണ്. അഥോറിറ്റിയുടെ കാക്കനാട് ഉള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്.
ജില്ലാ വികസന സമിതി യോഗത്തിൽ പി ടി തോമസ് എം എൽ എ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ കിറ്റെക്‌സ് മാനേജ്‌മെന്റിനെ അറിയിച്ചു. വ്യവസായ ശാലകളിൽ ഇനി മുതൽ മിന്നൽ പരിശോധനയുണ്ടാവുകയില്ലെന്ന് രണ്ടാഴ്ച മുൻപ് വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന തലത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നുമായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗർഭ ജല അഥോറിറ്റിയാണ് കിറ്റെക്സിൽ മിന്നൽ പരിശോധന നടത്തിയത്. സർക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചാലു ഇതൊന്നും നടപ്പിലാകുകയില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ പരിശോധനയെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് കുറ്റപ്പെടുത്തി.
നേരത്തെ ഒരു മാസത്തിനുള്ളിൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ 11 പരിശോധനകളാണ് കിറ്റെക്‌സിൽ നടത്തിയത്. തുടർന്നാണ് പരിശോധനാ പീഡനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഉദ്ദേശിച്ചിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതി കിറ്റെക്‌സ് ഉപേക്ഷിച്ചത്. ഇത് സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയതലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തു. തെലങ്കാന,മദ്ധ്യപ്രദേശ് ,ആന്ധ്ര, കർണ്ണാടക, തമിഴനാട് ഉൾപ്പടെ 9 സംസ്ഥാനങ്ങൾ നിക്ഷേപം ആകർഷിച്ച് രംഗത്തുവരുകയുമുണ്ടായി .ശ്രീലങ്ക, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ സമീപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ