- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആൾക്കൂട്ടമെത്തിയതോടെ കാമുകൻ ഓടി രക്ഷപെട്ടു; പെൺകുട്ടി ഇരയായത് 20ൽ അധികം സദാചാര ഗുണ്ടകളുടെ ആക്രമണത്തിന്; സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോയും
ജയ്പുർ: കമിതാക്കൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് സംസാരിച്ചിരുന്ന കമിതാക്കളെ ആൾക്കൂട്ടം വളയുകയായിരുന്നു. സദാചാര ഗുണ്ടകൾ എത്തിയതോടെ ആൺകുട്ടി സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്നാണ് സംഘം പെൺകുട്ടിയെ പിടികൂടി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പെൺകുട്ടിയെ 20ൽ അധികം പേർ കൂട്ടമായി ചേർന്ന് മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഓൺലൈനിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടും നടപടിയെടുക്കാൻ പൊലീസ് തയാറാകാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. പെൺകുട്ടിയെ റോഡിലൂടെ വലിക്കുന്നതും ദുപ്പട്ട അഴിച്ചുമാറ്റുന്നതും വിഡിയോയിൽ കാണാം.
സഹായത്തിനായി പെൺകുട്ടി അലറുന്നുണ്ടെങ്കിലും ആരും രക്ഷപ്പെടുത്താൻ തയാറാകുന്നില്ല. തുടർന്ന് പെൺകുട്ടിയെ ഗുണ്ടകൾ അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം, സംഭവം നടന്നതെന്നാണെന്ന് വ്യക്തമല്ല. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ