- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോട്ടോർ വാഹന വകുപ്പിലെ ആദ്യത്തെ എഞ്ചിനിയറിങ്ങ് ബിരുദധാരി; പി എസ് സി പരീക്ഷയിലെ ഒന്നും റാങ്കുകാരൻ; അഴിമതി കൊടികുത്തി വാഴുന്ന വകുപ്പിലെ വേറിട്ട സഞ്ചാരി; മോട്ടർ വാഹനവകുപ്പിനെ സാങ്കേതിക മികവിൽ രാജ്യത്ത് തന്നെ ഒന്നാമത് എത്തിച്ച ജോയിന്റ് കമ്മീഷണർ; സർവ്വീസ് തൊപ്പിയിൽ ഒരുപിടി നന്മയുടെ തൂവലുമായി രാജീവ് പുത്തലത്ത് വിരമിക്കുമ്പോൾ
തിരുവനന്തപുരം: ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് വിരമിച്ചു. മോട്ടോർവാഹനവകുപ്പിനെ ജനകീയമാക്കിയ, ഓൺലൈൻ സേവനങ്ങൾക്കു നേതൃത്വം നൽകിയ വ്യക്തിയാണ് രാജീവ്. മോട്ടോർ വാഹന വകുപ്പിലെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ എന്ന നിലയ്ക്ക് ആസൂത്രണ ആവിഷ്‌ക്കരണ മേഖലകളിൽ ഉയർന്ന സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥനാണ് രാജീവ് പുത്തലത്ത്. .ജീവനക്കാർക്കിടയിൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താനും ബോധവൽക്കരണം നടത്താനുമുള്ള ശ്രമങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തി കൂടിയാണ് രാജീവ്.
അഴിമതിയുടെ സാധ്യതകൾ ഏറെയുള്ള വകുപ്പാണ് മോട്ടോർ വാഹന വകുപ്പ്. ഇവിടെയാണ് വ്യത്യസ്തമായ വഴികളിലൂടെ രാജീവ് പ്രവർത്തിച്ചത്. അഴിമതി കുറയ്ക്കുകയാണ് പ്രധാനമായും ചെയ്തത്. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കുക വഴി റോഡപകടങ്ങളുടെ എണ്ണം നിയന്ത്രിക്കുവാനും രാജീവ് പുത്തലത്തിന് സാധിച്ചു. കേരള സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ആദ്യത്തെ എഞ്ചിനിയറിങ്ങ് ബിരുദധാരിയാണ് രാജീവ് പുത്തലത്ത്. പിഎസ് സി പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായിരുന്നു. സംസ്ഥാനത്തുടനീളം 'വാഹൻ സാരഥി' പദ്ധതിക്ക് നേതൃത്വം നൽകുക വഴി വകുപ്പിനെ ദേശീയ നിലവാരത്തിലേക്കുയർത്താൻ കഴിഞ്ഞു.
ഈ ഉദ്യോഗസ്ഥന് ഐഎഎസ് കൊടുക്കാൻ സർക്കാരിൽ ആലോചനയുണ്ടായിരുന്നു. എന്നാൽ സിപിഎം നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടന തന്നെ ഇതിനെ എതിർത്തു. രാജീവിന്റെ നേട്ടങ്ങളെ എല്ലാം കോട്ടങ്ങളാക്കി വിവാദങ്ങളുണ്ടാക്കി. ഇതോടെ സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറി. ബസുടമകളെ പാഠം പഠിപ്പിച്ചതിനാൽ ബസുടമകളുടെ സംഘടനയും വ്യാജ ആരോപണങ്ങൾ നിരത്തി. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനാണ് വകുപ്പിന്റെ നല്ല വാക്കുകൾ മാത്രം കേട്ട് വിരമിക്കുന്നത്.
മോട്ടർ വാഹനവകുപ്പിനെ സാങ്കേതിക മികവിൽ രാജ്യത്ത് തന്നെ ഒന്നാമത് എത്തിക്കുന്നതിന്റെ പിന്നിൽ രജീവായിരുന്നു. ചെക്കുപോസ്റ്റുകളിലും കംപ്യൂട്ടർവത്ക്കരണം പൂർത്തിയാക്കിയാണ് വകുപ്പിന്റെ പടിയിറങ്ങുന്നത്. സംസ്ഥാനത്തെ വകുപ്പുകളിൽ ആദ്യമായി 80% സേവനങ്ങളും ഓൺലൈനാക്കിയത് മോട്ടർ വാഹനവകുപ്പിലാണ്. ഇതിനായി പരിവാഹൻ, സാരഥി എന്ന കേന്ദ്ര സോഫ്റ്റ്‌വെയറിൽ കേരളത്തിന്റെ ആവശ്യമനുസരിച്ച് മാറ്റം വരുത്തി. ഓൺലൈൻ സേവനം ഏറ്റവും കൂടുതൽ നടപ്പാക്കിയ മോട്ടർ വാഹന വകുപ്പുകളിൽ രാജ്യത്ത് മുൻനിരയിലാണ് കേരളത്തിന് സ്ഥാനം.
സ്വകാര്യ, ടൂറിസ്റ്റ് ബസുകൾക്ക് കളർകോഡ് ഏർപ്പെടുത്തിയ സംസ്ഥാന ട്രാൻസ്‌പോർട്ട് അഥോറിറ്റി സെക്രട്ടറികൂടിയാണ്. ഇടനിലക്കാരുടെ കുത്തകയായിരുന്ന ഡ്രൈവിങ് ലൈസൻസും ചെക്പോസ്റ്റുകളും വാഹന രജിസ്ട്രേഷൻ സേവനങ്ങളും ഓൺലൈനാക്കിയതും രാജീവിന്റെ നേതൃത്വത്തിലാണ്. പ്രശംസ പിടിച്ചുപറ്റിയ ജോലികളിലൂടെ 1997 ൽ ഗുഡ് സർവ്വീസ് എൻ്ട്രി ലഭിച്ചു. ട്രാഫിക് നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്ക് വാഹനം തടഞ്ഞു നിർത്താതെ പിഴയീടാക്കുന്ന ഇചെല്ലാൻ പദ്ധതി നടപ്പാക്കിയതും ആദ്യം കേരളമാണ്. നിർമ്മിത ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന 700 ക്യാമറകൾ സ്ഥാപിക്കുന്ന ജോലിയും പൂർത്തിയാക്കിയാണ് പടിയിറങ്ങുന്നത്.
സ്‌കൂൾ വാഹനങ്ങൾക്ക് ഓൺലൈൻ നിരീക്ഷണ സംവിധാനമൊരുക്കി. കേന്ദ്ര സോഫ്റ്റ്‌വേറായ 'വാഹൻ- സാരഥി' വിജയകരമായി നടപ്പാക്കിയതോടെ സാങ്കേതികമികവിൽ മോട്ടോർവാഹനവകുപ്പ് രാജ്യത്ത് ഒന്നാമതായി. റോഡപകടങ്ങൾ കുറയ്ക്കാൻ നടപ്പാക്കിയ 'സേഫ് കേരള' പദ്ധതിയും വൻ വിജയമായിരുന്നു. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അപകടങ്ങളും തടയാൻ കോഴിക്കോട്ട് ബസ് ഓപ്പറേറ്റേഴ്സ് സൊസൈറ്റി രൂപീകരിച്ചു. കൊച്ചി നഗരത്തിലും ഈ ആശയം നടപ്പാക്കാനൊരുങ്ങുകയാണ്.
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്','ഓപ്പറേഷൻ എഗൈൻസ്റ്റ് പോണ്ടിച്ചേരി വെഹിക്കിൾസ് 'തുടങ്ങിയ ശക്തമായ നടപടികൾക്ക് മേൽനോട്ടം നൽകി. പുതിയ ഓഫീസുകൾ സ്ഥാപിക്കാൻ ഫലപ്രദമായ നടപടികൾ ആവിഷ്‌ക്കരിച്ചു നിലിവലുള്ള ഓഫീസുകൾ നവീകരിക്കാനും അവയെ ഹൈടെക് ഓഫീസുകളായി മാറ്റാനും നടപടികളെടുത്തു. അടിസ്ഥന സൗകര്യ വികസനങ്ങളുടെ ഭാഗമായി ഇന്റർസെപ്റ്റർ വാഹനങ്ങൾ കൂട്ടിച്ചേർത്തു സംസ്ഥാനത്തെ 10 സ്ഥലങ്ങളിൽ ഓട്ടോമേറ്റഡ് വാഹന, ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രങ്ങൾ തുറന്നു.
വിവിധ സ്ഥലങ്ങലിൽ 240 റഡാർ ക്യാമറകൾ സ്ഥാപിച്ചു-ഇങ്ങനെ പോകുന്നു പ്രവർത്തന നേട്ടങ്ങൾ. യുഎഇയിലെ എംഎസികെ ഹെവി എക്യു1.4323913പ്മെന്റ് ഡിവിഷനിൽ അസിസ്റ്റൻഡ് സർവ്വീസ് മാനേജരായി പ്രവർത്തിച്ച പരിചയ മികവും രാജീവിനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ