- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം: സംസ്ഥനത്തും നിർമ്മാണ ഫണ്ട് ശേഖരണം നടത്തും; ധനശേഖരരണത്തിന് പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലങ്ങളിൽ പ്രത്യേക സമിതികൾ;ഫണ്ട് ശേഖരണ ചുമതല ആർ എസ് എസ്സിന്; അയോദ്ധ്യയിൽ ഉയരുക നാഗരശൈലിയിൽ 360 അടി ഉയരത്തിലുള്ള ക്ഷേത്രം; പ്രദേശത്ത് ടൂറിസത്തിന് ലക്ഷ്യമിട്ട് യുപി സർക്കാറും
അയോദ്ധ്യരാമക്ഷേത്ര നിർമ്മാണത്തിന്റെ അനുബന്ധപ്രവൃത്തികൾ പുരോഗമിക്കുന്നു. കല്ലുകൾ വൃത്തിയാക്കുന്ന ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്.ക്ഷേത്രത്തിന്റെ അടിത്തറ യ്ക്കായി 1200 പില്ലറുകൾ പണിയുന്നതിനു ഭൂമി പരിശോധനാ റിപ്പോർട്ടിനു കാത്തിരിക്കുക യാണ് ക്ഷേത്രനിർമ്മാണ സമിതി. അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിർമ്മാണം ആരംഭിക്കും.ക്ഷേത്രത്തിന്റെ ഉയരവും ഘടനയും സംബന്ധിച്ച വിശദാംശങ്ങൾ കഴിഞ്ഞ ആഴ്ച്ചയാണ് ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പുറത്ത് വിട്ടത്.360 അടി ഉയരത്തിലാണ് ക്ഷേത്രം ഉയരുന്നതെന്ന് ട്രസ്റ്റ്ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.ക്ഷേത്രത്തിന് 235 അടി വീതിയുണ്ടാകും. ശിഖരത്തിന്റെ മാത്രം ഉയരം 165 അടിയായിരിക്കും.നാല് ലക്ഷം ക്യുബി ക് അടി കല്ലാണ് നിർമ്മാണത്തിനായി കണക്ക് കൂട്ടുന്നത്. ക്ഷേത്ര മതിൽ അഞ്ചേക്കറിൽ ഒരു ങ്ങും.നാഗരശൈലിയിലാണ് ക്ഷേത്രം നിർമ്മിക്കുക. നിലവിൽ കാശി വിശ്വനാഥ ക്ഷേത്ര മാണ് നാഗരശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രം.
ക്ഷേത്രം യാഥാർത്ഥ്യമാകുന്നതോടെ അയോദ്ധ്യ കേന്ദ്രീകരിച്ച് വിശദമായ ടൂറിസം പദ്ധതിക്കും യുപി സർക്കാർ ലക്ഷ്യമിടുന്നുണ്ട്.അയോധ്യയിൽ രാമക്ഷേത്രത്തോടനുബന്ധിച്ച് 1200 കോടിയു ടെ ടൂറിസം പദ്ധതി നടപ്പാക്കാനാണ് യുപി സർക്കാർ തീരുമാനം.രാമക്ഷേത്രം, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയെ ബന്ധിപ്പിച്ച് റോപ് വേ നിർമ്മിക്കാനും നിർദേശ മുണ്ട്. സ്വിസ് കമ്പനിയുമായി സാധ്യതാ ചർച്ചകൾ തുടങ്ങി. അയോധ്യ നഗരസഭയും പദ്ധതിയു മായി സഹകരിക്കുന്നുണ്ട്.ഇതിനൊപ്പം ക്ഷേത്രത്തെക്കുറിച്ച് ജനങ്ങളിൽ ധാരണയുണ്ടാക്കുന്നതി നായി ഇത്തവണത്തെ റിപ്പബ്ലിക്ക് പരേഡിൽ യുപിയുടെ ഫ്ളോട്ടും രാമക്ഷേത്രമായിരിക്കും.
അതോടൊപ്പം രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി അയോധ്യയിലെ രാമവിഗ്രഹം മാറ്റി സ്ഥാപിച്ചിരുന്നു.വിഗ്രഹം സ്ഥിതി ചെയ്തിരുന്ന താത്കാലിക കൂടാരത്തിൽ നിന്ന് ക്ഷേത്രനിർ മ്മാണം നടക്കുന്നതിന് സമീപത്ത് പ്രത്യേകം നിർമ്മിച്ച സ്ഥലത്തേക്ക് പൂജകൾക്ക് ശേഷമാണ് വിഗ്രഹം മാറ്റിയത്. 1992 ഡിസംബർ 6 ന് ശേഷം ആദ്യമായാണ് ഇപ്പോൾ വിഗ്രഹം മാറ്റി സ്ഥാപി ച്ചത്. ഒരു നൂറ്റാണ്ടോളം നീണ്ട അയോധ്യ ഭൂമിതർക്കം അവസാനിപ്പിച്ച് കഴിഞ്ഞ നവംബറിലാണ് തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
ക്ഷേത്രനിർമ്മാണത്തിന്റെ തുക കണ്ടെത്തുന്നതിനായി ജനങ്ങളിൽ നിന്നും സംഭാവന സ്വീക രിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം.സംഭാവന സ്വീകരിക്കൽ ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെ നടക്കുമെന്നു ചമ്പത് റായ് അറിയിച്ചു.രാമക്ഷേത്ര നിർമ്മാണത്തിന് ധനം സമാഹരിക്കാ നായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കയറാനുള്ള പദ്ധതിയുമായി സംഘപരിവാറും രംഗത്തിറങ്ങി.ക്ഷേത്രനിർമ്മാണത്തിനായി രൂപവത്കരിച്ച രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് സംഘങ്ങൾ വീടുകയറുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്യും.
ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന ഗൃഹസമ്പർക്കത്തിനായി പരിവാറിനു പുറ ത്തുള്ള പ്രമുഖ വ്യക്തികങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്ത്, ജില്ലാ തലങ്ങളിലും സംസ്ഥാന തല ത്തിലും പ്രത്യേക സമിതികൾ രൂപവത്കരിക്കും. ജനുവരി ഏഴിന് സംസ്ഥാനതല സമിതി നില വിൽ വരും. ഈ സമിതികളുടെ നിയന്ത്രണം ആർ.എസ്.എസിനായിരിക്കും.
10, 100, 1000 രൂപ കൂപ്പണുകളും അതിനുമുകളിലുള്ള തുകയ്ക്ക് രസീതും ഉപയോഗിക്കും. സംഭാവ ന നൽകുന്നവരുടെ പേരും മേൽവിലാസവും തുകയും പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. തുക അന്നന്നുതന്നെ ട്രസ്റ്റിന്റെ അക്കൗണ്ടി ലേക്ക് മാറ്റണം. ഗൃഹസമ്പർക്കത്തിലൂടെ ധനസമാഹരണത്തിനുപുറമേ രാഷ്ട്രീയ പ്രചാരണ മാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് മുഴുവൻ ആസൂത്രണം ചെയ്തിട്ടുള്ള ഗൃഹസമ്പ ർക്കം ചില സംസ്ഥാനങ്ങളിൽ തുടങ്ങിക്കഴിഞ്ഞു.
ന്യൂസ് ഡെസ്ക്