- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ ഓടിച്ചിരുന്നത് ഓസ്ട്രേലിയൻ പ്രവാസി; രണ്ടു കാലും മുറിച്ച ഇളയച്ഛനെ ഡോക്ടറെ കാട്ടി മടങ്ങുമ്പോൾ അപകടം; കൂടെ ഉണ്ടായിരുന്നത് കൂട്ടുകാരും; അമിത വേഗതയിൽ ബൈക്ക് ഓവർ ടേക്ക് ചെയ്തത് അപകടമായി; ആയങ്കിയുടെ കൂട്ടുകാരൻ റമീസിന്റേതു കൊലപാതകമല്ലെന്ന് പൊലീസ്
കണ്ണൂർ:അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത് അഴീക്കൽ കപ്പക്കടവിലെ റമീസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടിൽ പൊലീസ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കസ്റ്റംസിന് നൽകും. കസ്റ്റംസ് ഈ അപകടത്തിൽ ദുരൂഹത ആരോപിച്ചിരുന്നു.
റമീസിന്റെ ബൈക്ക് വന്നിടിച്ച കാർ ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ തമ്മിൽ വിദൂരബന്ധം പോലുമില്ലെന്ന് വ്യക്തമായി. അപകടത്തിൽപ്പെട്ട റമീസിനെ കള്ളക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെയോ അറിയില്ലെന്നാണ് അപകടത്തെ തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത കാർ ഉടമയായ തളാപ്പ് സ്വദേശി പി.വി അശ്വിന്റെ മൊഴി.
ഓസ്ട്രേലിയയിൽ ജോലി ചെയ്തുവരവെ അവധിക്കു വന്നതായിരുന്നു അശ്വിൻ. ഇളയച്ഛനെ ഡോക്ടറെ കാണിച്ചുവരുമ്പോഴായിരുന്നു അപകടം. കപ്പക്കടവ് തോണിയൻ ജങ്ഷനിൽ നിന്നും ഇട റോഡിലേക്ക് കാർ സിഗ്നൽ ലൈറ്റിട്ട് തിരിയുമ്പോഴാണ് പുറകുവശത്തു നിന്നും അതിവേഗതയിലെത്തിയ റമീസിന്റെ ബൈക്ക് കാറിന്റെ ഒരുവശത്ത് ഇടിച്ചത്. റമീസ് കാറിനെ മറികടന്നു കൊണ്ടു തെറിച്ചു വീണുവെന്നും അശ്വിൻ പറഞ്ഞു.
ഡോർ ലോക്കായി സൈഡ് വിൻഡോയുടെയും മുൻഭാഗത്തെയും ചില്ലുകൾ തകർന്നിരുന്നു. അശ്വിന്റെ കണ്ണിനു സമീപത്തും മുറിവേറ്റു. നാല് തുന്നലിടേണ്ടി വന്നു. ചുമൽ ഉളുക്കിയിട്ടുമുണ്ട്. അസുഖത്തെ തുടർന്ന് രണ്ടുകാലും മുറിക്കേണ്ടി വന്ന ഇളയച്ഛനാണ് മുൻസീറ്റിൽ ഇടതുവശത്തിരുന്നത്. സുഹൃത്ത് പ്രശോഭ്, ഇളയമ്മ, ഇളയച്ഛന്റെ സുഹൃത്ത് സലാം എന്നിവരും കൂടെയുണ്ടായിരുന്നു.
തനിച്ച് നടക്കാൻ കഴിയാത്ത ഇളയച്ഛനെ സഹായിക്കാനാണ് ഇവർ കൂടെ വന്നത്്. സലാമിനെ അഴീക്കോട് കപ്പക്കടവിലെ വീട്ടിലേക്ക് ഇറക്കുന്നതിനു വേണ്ടിയാണ് തിരിഞ്ഞതെന്നും അശ്വിൻ പൊലിസിന് മൊഴി നൽകി. അശ്വിന്റെ മൊഴിക്ക് സമാനമായാണ് ദൃക്്സാക്ഷികളും നൽകിയിട്ടുള്ളത്.
പൊലിസിന്റെ പ്രാഥമിക റിപ്പോർട്ടിലും ഈക്കാര്യം തന്നെയാണുള്ളത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ റമീസിനെയും ചില്ല് തെറിച്ചു പരുക്കേറ്റ അശ്വിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ കരിപ്പൂർ സ്വർണക്കടത്തിൽ ചോദ്യം ചെയ്യാനിരിക്കെ അപകടത്തിൽ മുഖ്യകണ്ണികളിലൊരാളായ റമീസ് കൊല്ലപ്പെട്ടതാണ് കസ്്റ്റംസിനെ സംശയത്തിലാക്കിയത്.
കേസിൽനിർണായകമായ വിവരങ്ങളറിയുന്ന റമീസിന്റെ അപ്രതീക്ഷിത വിയോഗം അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാമനാട്ടുക്കരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ട ദിവസം കരിപ്പൂരിൽ എയർപോർട്ടിലെത്തിയ അർജുൻ ആയങ്കിയുടെ കാറിൽ റമീസുമുണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യത്തിലുണ്ടായിരുന്നുവെന്ന് സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്