- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിട്രീന ഹോസ്പിറ്റലിൽ ഗർഭത്തിന് സ്ഥിരീകരണം; അബോർഷൻ ചെയ്തത് ബംഗളൂരുവിൽ; വാഗമൺ അടക്കമുള്ളിടത്തെല്ലാം കാമുകിയുമായി ചുറ്റി; ഹോട്ടലുകളിലും തങ്ങി; ഒഴിവാക്കിയത് മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ; റംസിയുടെ ആത്മഹത്യക്ക് പിന്നിൽ കാമുകന്റെ സാമ്പത്തിക മോഹം; സീരിയൽ നടിയുടെ ഭർതൃ സഹോദരൻ കുറ്റസമ്മതം നടത്തി; ലക്ഷ്മി പ്രമോദും അമ്മായി അമ്മയും കുടുങ്ങിയേക്കും; ഇതും ഉത്രയെ പാമ്പുകടിപ്പിച്ച് കൊന്ന ക്രൂരതയ്ക്ക് സമാനം; ഹാരിഷിന്റെ അറസ്റ്റിന് പിന്നിൽ മറുനാടൻ ഇടപെടൽ
കൊല്ലം: വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള ഇക്‌ബാൽ നഗർ കിഴക്കന്റഴികം അബ്ദുൾ ഹക്കീമിന്റെ മകൻ ഹാരിഷിനെ(24)യാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റു പറഞ്ഞതിനെ തുർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും മുൻപ് തെളിവെടുപ്പുകൾ നടത്തും.
അഞ്ചലിൽ ഉത്ര പാമ്പു കേടിയേറ്റ് കൊല്ലപ്പെട്ടതിന് സമാനമാണ് ഈ കേസും. വെറുമൊരു ആത്മഹത്യയായി കേസെതുക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് റംസിയുടെ മരണത്തിൽ മറുനാടൻ മലയാളി ഇടപെടൽ നടത്തുന്നത്. നിർണ്ണായക ഫോൺ സംഭാഷണവും സീരിയൽ നടിയുടെ ബന്ധങ്ങളുമെല്ലാം വാർത്തയാക്കി. ഇതോടെയാണ് ഒളിവിലായിരുന്ന ഹാരീഷ് പൊലീസിന് പിടികൊടുത്തത്. ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത് പൊലീസിന് കുറ്റകൃത്യത്തിന്റെ ഗൗരവവും പിടികിട്ടി.
ഇതോടെയാണ് ഹാരീഷ് കുടുങ്ങിയത്. ഉത്രയെ ഭർത്താവ് സാമ്പത്തികം സ്വന്തമാക്കാൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നപ്പോൾ ഇവിടെ മറ്റൊരു വിവാഹത്തിലൂടെ സ്ത്രീധനം നേടാൻ കാമുകിയെ കാമുകൻ മാനസിക പീഡനത്തിലൂടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്.
ഇതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വളയിടീൽ ചടങ്ങും നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു ഹാരിഷ് വിവാഹത്തിൽ നിന്നും പിന്മാറിയത്. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നാണ് ഇയാൾ കാരണം പറഞ്ഞത്.
പൊലീസ് ചേദ്യം ചെയ്യലിൽ ഇയാൾ റംസിയുടെ ബന്ധുക്കൾ ആരോപിക്കുന്ന എല്ലാ കാര്യങ്ങളും സമ്മതിച്ചു. ഗർഭച്ഛിദ്രം നടത്തിയത് ബംഗളൂരുവിൽ വച്ചായിരുന്നു എന്നാണ് ഇയാൾ നൽകിയ മൊഴി. ഗർഭിണിയാണെന്ന് സ്ഥിരികരിച്ചത് മെഡിട്രീന ഹോസ്പിറ്റലിൽ വച്ചാണെന്നും പൊലീസിന് മുന്നിൽ സമ്മതിച്ചു. വാഗമൺ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്ര പോയതും ഹോട്ടൽ മുറിയിൽ തങ്ങിയതുമെല്ലാം പറഞ്ഞിട്ടുണ്ട്. കൃത്യമായ തെളിവുകൾ പൊലീസിന് മുന്നിലുണ്ടായിരുന്നതിനാലാണ് ഇയാൾ ഒന്നും മറച്ചു വയ്ക്കാതെ തുറന്നു പറഞ്ഞത്.
സാമ്പത്തിക ഞെരുക്കം മൂലമാണ് മറ്റൊരു വിവാഹത്തിലേക്ക് പോകാൻ ശ്രമിച്ചത് എന്ന് ഇയാൾ പറഞ്ഞു. മാതാപിതാക്കളും ഇതിന് നിർബന്ധിപ്പിച്ചതായി മൊഴിയിലുണ്ട്. ഇതോടെ മാതാപിതാക്കളും ഈ സംഭവത്തിൽ പ്രതി ചേർക്കപ്പെടും. ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിനെയും മാതാവ് ആരിഫയെയും പിതാവ് അബ്ദുൾ ഹക്കീമിനെയും പൊലീസ് ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഇവരെല്ലാം പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരാണ്.
മരണമൊഴി എന്ന് കരുതപ്പെടുന്ന റംസിയും ആരിഫയും സംസാരിക്കുന്ന ഫോൺ സംഭാഷണത്തിൽ നിന്നും ഇവർക്കെതികരെയുള്ള മുഴുവൻ വിവരങ്ങളും ഉണ്ട്. അതിനാൽ സീരിയൽ താരവും കുടുംബവും അഴിക്കുള്ളിലേക്ക് പോകുമെന്ന കാര്യത്തിൽ സംശയമില്ല. ഹാരിസുമായുള്ള റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. വളയിടീൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.
പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയ്യാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു.
ഹാരിസുമായുള്ള റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയ്യാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു.
റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു.