മാന്നാർ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടനാട് വെസ്റ്റ് വെട്ടിപ്പുഴയിൽ സതീശന്റെ മകൻ അനന്തു (22)ആണ് അറസ്റ്റിലായത്. തിരുവല്ലയിലെ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം ഫോൺ നമ്പർ വാങ്ങുകയും ബുധനാഴ്ച പരീക്ഷക്ക് സ്‌കൂളിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

പരീക്ഷയ്ക്ക് പോയി വീട്ടിൽ തിരികെ വന്ന പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ മാന്നാർ പൊലീസിനെ വിവരമറിയിച്ചു.കുട്ടിയുടെ വീട്ടിൽ പോയി മൊഴി രേഖപെടുത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പാണ്ടനാട് നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഹരോൾഡ് ജോർജ്, ഗ്രേഡ് എസ്ഐ ശ്രീകുമാർ, ഗ്രേഡ് അഡിഷണൽ എസ്ഐ മാരായ ബിന്ദു, രാജി,സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദിഖ് ഉൽ അക്‌ബർ, സാജിദ്, ഹക്കിം, വനിത സിവിൽ പൊലീസ് ഓഫീസർ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.