തിരുവല്ല: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

നിരണം വടക്കുംഭാഗം കൊച്ചാണ്ടി പറമ്പിൽ ജിത്തുരാജ് (21) ആണ് അറസ്റ്റിലായത്. പെൺ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പ്രതിയെ ജോലി സ്ഥലമായ തൃശൂരിൽ നിന്നും പിടികൂടുയിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.