- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രണയം നടിച്ച് വളച്ചു; വിവാഹ വാഗ്ദാനം ചെയ്ത് പല സ്ഥലത്തുകൊണ്ടു പോയി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ മൂന്നുവർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
കോഴഞ്ചേരി: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം ചെയ്ത് മൂന്നു വർഷമായി പീഡിപ്പിച്ചു വരികയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.
റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയിൽ പീടികയിൽ വീട്ടിൽ നിന്നും കൊറ്റനാട് തീയാടിക്കൽ കുരിശുമുട്ടം രാമൻ കല്ലിൽ വീട്ടിൽ താമസിക്കുന്ന ആകാശ് എന്ന് വിളിക്കുന്ന വിഷ്ണു പ്രകാശ് (22) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.
2019 ഏപ്രിൽ മുതൽ കഴിഞ്ഞമാസം 10 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെരുമ്പെട്ടി സ്വദേശിനിയായ ഇരുപത്തി രണ്ടുകാരിയാണ് പീഡനത്തിന് ഇരയായത്. 2019 ഏപ്രിലിൽ ഒരു ദിവസം യുവതിയെ പടുതോടു നിന്നും തന്റെ ബൈക്കിൽ കയറ്റി കൊണ്ടുപോയ പ്രതി കുരിശുമുട്ടത്തുള്ള വാടകവീട്ടിൽ എത്തിച്ച് അന്നും പിന്നീട് പലതവണയും തുടർന്ന് കഴിഞ്ഞമാസം 10 ന് കാറിൽ കയറ്റികൊണ്ടുവന്ന് കരിമ്പോള തുണ്ടിയിലെ വാടകവീട്ടിൽ എത്തിച്ചും ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതി ഇന്നലെയാണ് പരാതി നൽകിയത്. വെച്ചൂച്ചിറ ചാത്തൻ തറയിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്‌ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എഎസ്ഐ മാരായ വിനോദ്, സുധീഷ്, സി പി ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്